വി​മു​ക്ത​ഭ​ട​ൻ കു​ഴഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, May 19, 2021 10:17 PM IST
നി​ല​ന്പൂ​ർ: വി​മു​ക്ത​ഭ​ട​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. നി​ല​ന്പൂ​ർ മ​യ്യ​ന്താ​നി പു​ന​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്ന മ​ണി (82)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30തോ​ടെ ച​ന്ത​ക്കു​ന്ന് മാ​വേ​ലി സ്റ്റോ​റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ ഇ​യാ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ദേ​വ​കി. മ​ക​ൾ: മ​ഞ്ജു​ള ദേ​വി(​ലാ​ബ് ടെ​ക്നീ​ഷ​ൻ വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം). മ​രു​മ​ക​ൻ: സ​ജി​മോ​ൻ (എ​ക്സൈ​സ് ഓ​ഫീ​സ​ർ).