കോ​വി​ഡ് പ്ര​തി​രോ​ധ,ചി​കി​ത്സാ, പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു
Thursday, May 13, 2021 12:02 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ,ചി​കി​ത്സാ,പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ജ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​നും താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ന്യാ​യ​മാ​യ വേ​ത​നം ഉ​റ​പ്പു വ​രു​ത്താ​നും ഓ​ക​സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​നും പ​രി​ശോ​ധ​നാ ഫ​ലം പെ​ട്ടെ​ന്ന് ല​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പ​ട്ടു. 2020 മാ​ർ​ച്ച് മു​ത​ൽ ഇ​തു വ​രെ 206042 ആ​ളു​ക​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​തി​ൽ 159157 പേ​ർ​ക്കു രോ​ഗം ഭേ​ദ​മാ​യി. 46132 ആ​ളു​ക​ൾ രോ​ഗ ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 40243 പേ​ർ വീ​ടു​ക​ളി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 523 മ​ര​ണ​ങ്ങ​ളാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത രോ​ഗ ബാ​ധി​ത​രെ ഡി​സി​സി​ക​ളി​ലേ​ക്കു അ​യ​ക്കും. 130 പേ​രാ​ണ് ഡി​സി​സി​ക​ളി​ലു​ള്ള​ത്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ 1841 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ൽ വ​ലി​യ ജ​ന​സം​ഖ്യ ഉ​ള്ള​തി​നാ​ൽ പ​രി​ശോ​ധ​നാ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. 608426 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം അ​ഞ്ചു
ല​ക്ഷം ആ​ളു​ക​ളാ​ണ് ആ​ദ്യ ഡോ​സ് എ​ടു​ത്ത​ത്. ഒ​രു ല​ക്ഷം പേ​ർ മാ​ത്ര​മാ​ണ് ര​ണ്ടാം ഡോ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്.
ചി​കി​ത്സാ
സൗ​ക​ര്യ​ങ്ങ​ൾ
മു​ഖ്യ​മാ​യും കോ​വി​ഡ് ചി​കി​ത്സ ന​ട​ത്തു​ന്ന​ത് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലാ​ണ്, അ​തി​ൽ ത​ന്നെ ഗു​രു​ത​ര രോ​ഗി​ക​ളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​വി​ടെ കോ​വി​ഡി​നോ​ടൊ​പ്പം നോ​ണ്‍ കോ​വി​ഡ് രോ​ഗ ചി​കി​ത്സ​യും ന​ട​ന്നു വ​രു​ന്നു​ണ്ട്. രോ​ഗ വ്യാ​പ​നം ഇ​നി​യും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം വ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് മൊ​ത്ത​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റേ​ണ്ടി വ​രും. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന പ്ര​തി​ന്ധി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡി​എം യോ​ഗ​ത്തെ അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സ തു​ട​ങ്ങാ​നും 15 ബ്ലോ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും സ്റ്റെ​ബി​ലൈ​സേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​യും ഉ​ട​മ​ക​ളു​മാ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റും ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. താ​നൂ​രി​ലെ ദ​യാ ഹോ​സ്പി​റ്റ​ൽ കേ​വി​ഡി​നാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. അ​വി​ടെ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 50 ശ​ത​മാ​നം കി​ട​ക്ക​ക​ളും കേ​വി​ഡ് രോ​ഗി​ക​ൾ​ക്കും അ​തി​ൽ 50 ശ​ത​മാ​നം ഡി​പി​എം​എ​സ്യു മു​ഖേ​ന അ​യ​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യും നീ​ക്കി​വ​ക്കും.
ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഒ​ന്പ​തു ആ​ശു​പ​ത്രി​ക​ളാ​ണ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 341 കി​ട​ക്ക​ക​ളും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 28 ഉം ​നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 30 കി​ട​ക്ക​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 90 കി​ട​ക്ക​ക​ളും തി​രൂ​ര​ങ്ങാ​ടി​യി​ൽ 44 കി​ട​ക്ക​ക​ളും താ​നൂ​ർ ദ​യാ ഹോ​സ്പി​റ്റ​ൽ അ​രീ​ക്കോ​ട് മ​ദ​ർ ഹോ​സ്പി​റ്റ​ൽ എ​ന്നി​വ കോ​വി​ഡ് ഹോ​സ്പി​റ്റ​ലാ​യി ഉ​ട​നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഓ​ക്സി​ജ​ൻ ല​ഭ്യ​ത സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന തി​നാ​യി 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റും ​പ്ര​വ​ർ​ത്തി​ക്കും. 2013 ൽ ​പ്ര​വ​ർ​ത്ത​നം നി​ല​ച്ച മ​ര​വ​ട്ട​ത്തെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ചേ​ളാ​രി ശ്രീ​ക​ല പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നും എ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ ഓ​ക്സി​ജ​ൻ നീ​ക്കം മൊ​ത്ത​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു കൊ​ണ്ടു വ​ന്നി​ട്ടു​ണ്ട്. സി​ലി​ണ്ട​റു​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 165 കൊ​മേ​ഴ്സ്യ​ൽ സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്കി ഡി​സ്ഇ​ൻ​ഫ​ക്ട് ചെ​യ്ത് ഓ​ക്സി​ജ​ൻ നി​റ​യ്ക്കാ​ൻ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​നി​ല​വി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ ടാ​ങ്കി​ന്‍റെ ക​പ്പാ​സി​റ്റി
കു​റ​വ് പ​രി​ഹ​രി​ക്കു​വാ​നും 13 ട​ണ്‍ ക​പ്പാ​സി​റ്റി​യു​ള്ള ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സീ​ക​രി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
അ​സാ​ധാ​ര​ണ​മാ​യ ക്ഷീ​ണം, ത​ല​വേ​ദ​ന, വ​യ​റി​ള​ക്കം, പേ​ശി വേ​ദ​ന മു​ത​ലാ​യ ഏ​തു ല​ക്ഷ​ണം ക​ണ്ടാ​ലും ആ​ർ​ടി​പി​സി​ആ​ർ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു മൂ​ലം രോ​ഗം നേ​ര​ത്തെ ക​ണ്ടു പി​ടി​ക്കാ​നും രോ​ഗം മൂ​ർ​ച്ഛി​ച്ച് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് നാ​ശം സം​ഭ​വി​ക്കാ​തി​രി​ക്കാ​നും രേ​ഗ​പ്പ​ക​ർ​ച്ച ത​ട​യാ​നും സാ​ധി​ക്കും. അ​ഞ്ചു ല​ക്ഷ​ത്തി​ൽ​പ​രം ആ​ർ​ടി​പി​സി​ആ​ർ ചെ​യ്ത​തി​ൽ 116267 പേ​ർ പോ​സി​റ്റീ​വ് ആ​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രാ​ൾ പോ​സി​റ്റീ​വാ​യ അ​ന്നു
മു​ത​ൽ 17 ദി​വ​സം സ്വ​യം ക്വാ​റ​ന്ൈ‍​റ​നി​ൽ നി​ൽ​ക്കേ​ണ്ട​തും ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​തി​ല്ലാ​യെ​ന്ന​തു​മാ​ണ് നി​ല​വി​ലെ നി​ർ​ദേ​ശ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, നി​യു​ക്ത എം​എ​ൽ​എ​മാ​രാ​യ ടി.​വി ഇ​ബ്രാ​ഹിം, യു.​എ ല​ത്തീ​ഫ്, കു​റു​ക്കോ​ളി മൊ​യ്തീ​ൻ, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, എ.​പി അ​നി​ൽ​കു​മാ​ർ, പി. ​ന​ന്ദ​കു​മാ​ർ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, കെ.​പി.​എ മ​ജീ​ദ്, ന​ജീ​ബ് കാ​ന്ത​പു​രം, പി. ​ഉ​ബൈ​ദു​ള്ള, പി.​കെ ബ​ഷീ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​ഒ അ​രു​ണ്‍, ജ​ന​പ്ര​തി​നി​ധി​ക​ൾ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.