ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ലേ​ക്കു മ​രു​ന്ന് കൈ​മാ​റി
Friday, May 7, 2021 12:26 AM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ക​രു​വാ​ര​കു​ണ്ട് വ​നി​താ സ​ഹ​ക​ര​ണ സം​ഘം. ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ലേ​ക്കു കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളാ​ണ് വ​നി​താ സ​ഹ​ക​ര​ണ സം​ഘം ന​ൽ​കി​യ​ത്. സം​ഘം പ്ര​സി​ഡ​ന്‍റ് മും​താ​സ് പു​ളി​യ​കു​ത്ത് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​ഞ്ജു കെ. ​നാ​യ​ർ​ക്ക് മ​രു​ന്നു കൈ​മാ​റി. ച​ട​ങ്ങി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​നി​ർ, പ​ഞ്ചാ​യ​ത്ത​ഗം വി.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലാ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ്
പ്രതി​രോ​ധ​ത്തി​നു
പ്ര​ഥ​മ പ​രി​ഗ​ണ​ന
ന​ൽ​കു​മെ​ന്ന് ന​ജീ​ബ്

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം. മ​ണ്ഡ​ല​ത്തി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഇ​ന്ന​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഏ​ലം​കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, മേ​ലാ​റ്റൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, വെ​ട്ട​ത്തൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ലു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വ​രു​ത്തി. അ​ടി​യ​ന്ത​ര​മാ​യി ഓ​രോ പ്ര​ദേ​ശ​ത്തും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​പ്പോ​ൾ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഭാ​വി​യി​ൽ ആ​രോ​ഗ്യ കേ​ന്ദ​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കു​ന്ന​തി​നു മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ന​ജീ​ബ് പ​റ​ഞ്ഞു.
ഏ​ലം​കു​ളം കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​ക​മാ​ര​ൻ നി​വേ​ദ​നം എം​എ​ൽ​എ​ക്കു ന​ൽ​കി. ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​നെ ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്നു ന​ജീ​ബ് ഉ​റ​പ്പു​ന​ൽ​കി.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം മു​സ്ത​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​സീ​സ് പ​ട്ടി​ക്കാ​ട് മു​ഹ​മ്മ​ദ് ന​യീം, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, ക​മ​ല, ഉ​സ്മാ​ൻ, ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹൈ​റു​ന്നീ​സ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​ഭാ​ര​തി, എം. ​ര​മ്യ, സ​ൽ​മ കു​ന്ന​ക്കാ​വ്, ശ്രീ​നി​വാ​സ​ൻ, ഫ​സീ​ല, മാ​ജി​ദ്, ഗി​രി​ജ, പി.​കെ. കേ​ശ​വ​ൻ, പി. ​അ​ബ്ദു​റ​ഹ്മാ​ൻ, കെ.​ടി. ബ​ക്ക​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഫൗ​സി​യ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്, എ​ൻ. ഉ​സ്മാ​ൻ, കെ.​എം. ഉ​ബൈ​ദു​ള്ള, കെ. ​ജ​ലീ​ൽ, അ​നി​ൽ​കു​മാ​ർ, കെ.​ഇ. ഹം​സ​ഹാ​ജി, കോ​ഴി​ത്തൊ​ടി ഹ​മീ​ദ്, കെ.​ടി. ഷി​യാ​സ്, പി.​കെ. മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.