വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും: കെ.​ടി. ജ​ലീ​ൽ
Thursday, May 6, 2021 12:00 AM IST
എ​ട​പ്പാ​ൾ: കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു നി​യു​ക്ത എം​എ​ൽ​എ കെ.​ടി. ജ​ലീ​ൽ. തൃ​ക്ക​ണാ​പു​രം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ന​സീ​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. ശി​വ​ദാ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി​ജി​ത് വി​ജ​യ്ശ​ങ്ക​ർ, സി.​ആ​ർ. ശി​വ​പ്ര​സാ​ദ്, കെ. ​നി​ർ​മ​ല, രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, എ.​വി. സു​മി, ബി​ജി ഭാ​സ്ക​ർ, പി. ​മേ​ഖ​ല, എ.​എ​ൽ. ഷാ​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ക​രു​വാ​ര​കു​ണ്ടി​ൽ
ഡി​വൈ​എ​സ്പി
പ​രി​ശോ​ധ​ന ന​ട​ത്തി

ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ക​രു​വാ​ര​കു​ണ്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഡി​വൈ​എ​സ്പി​യു​ടെ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ശ​ന പ​രി​ശോ​ധ ന​ട​ന്ന​ത്. 47 ശ​ത​മാ​ന​മാ​ണ് ക​രു​വാ​ര​കു​ണ്ടി​ലെ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക്. ക​രു​വാ​ര​കു​ണ്ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ട്.
അ​തി​നി​ടെ ഇ​തു​വ​ഴി ക​ട​ന്നു പോ​യ ഡി​വൈ​എ​സ്പി​യു​ടെ ശ്ര​ദ്ധ​യി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് പു​ന്ന​ക്കാ​ട് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു നി​ന്ന പ​രി​ശോ​ധ​ന​യ്ക്ക് അ​ദ്ദേ​ഹം നേ​രി​ട്ടി​റ​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞു നി​ർ​ത്തി ആ​വ​ശ്യം ന്യാ​യ​മാ​യ​തെ​ങ്കി​ൽ ക​ട​ത്തി​വി​ടു​ക​യും അ​ല്ലാ​ത്ത​വ​രെ മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്തു.
വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് പു​റ​മേ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഡി​വൈ​എ​സ്പി നി​ർ​ദേ​ശം ന​ൽ​കി. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​രു​വാ​ര​കു​ണ്ടി​ലു​ള്ള​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ക​രു​വാ​ര​കു​ണ്ട് പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.