കാ​ട്ടാ​ന വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു
Wednesday, May 5, 2021 1:08 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു​ചാ​ൽ അ​ത്തി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. ച​ക്ക ക​ഴി​ക്കാ​നെ​ത്തു​ന്ന ആ​ന​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വും വ​രു​ത്തു​ന്നു​ണ്ട്. വ​ന​ത്തി​ൽ നി​ന്നു ചാ​ലി​യാ​ർ പു​ഴ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കു​ന്ന​ത്തു​ചാ​ൽ കോ​ള​നി​യും ക​ട​ന്നു ആ​ളു​ക​ൾ തി​ങ്ങി പാ​ർ​ക്കു​ന്നി​ട​ത്തു വ​രെ​യെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യാ​യ കു​ന്ന​ത്തു​ചാ​ൽ പ​വി​ത്രം വീ​ട്ടി​ൽ ക​ല്യാ​ണി​യു​ടെ പു​ര​യി​ട​ത്തി​ലെ അ​ടു​ക്ക​ള​യോ​ടു ചേ​ർ​ന്നു​ള്ള പ്ലാ​വി​ലെ ച​ക്ക ഭ​ക്ഷി​ച്ചാ​ണ് ആ​ന പോ​യ​ത്. കൃ​ഷ്ണ​കൃ​പ വീ​ട്ടി​ൽ ദി​വാ​ക​ര​ൻ നാ​യ​നാ​രു​ടെ വീ​ട്ടി​ലെ ച​ക്ക​യും ക​ഴി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഓ​രോ​രു​ത്ത​ർ​ക്കും കാ​ട്ടാ​ന​ശ​ല്യം കാ​ര​ണം കൃ​ഷി​യും സ്വ​ത്തും ന​ശി​ച്ച​തി​ന്‍റെ വേ​ദ​ന​ക​ളാ​ണ് പ​ങ്കു​വ​യ്ക്കാ​നു​ള്ള​ത്. കു​ന്ന​ത്തു​ചാ​ൽ ക​ള​ത്തി​ൽ അ​ധി​കാ​രി​യു​ടെ മ​ക​ൻ മോ​ഹ​ൻ​ദാ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചു.

കൃ​ഷി​യി​ട​ത്തി​നു ചു​റ്റു​മു​ള്ള വേ​ലി ന​ശി​പ്പി​ച്ചാ​ണ് ആ​ന കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​ന്നി​ക്ക​ൽ ശാ​ന്തി, ദി​വ്യ, കൗ​സ​ല്യ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ, ക​വു​ങ്ങ്, തെ​ങ്ങ്്, ക​പ്പ എ​ന്നി​വ​യെ​ല്ലാം ആ​ന ന​ശി​പ്പി​ച്ചു. തീ​ക്കു​ന്ന​ൻ കു​ഞ്ഞ​പ്പു​വി​ന്‍റെ വീ​ടു നി​ർ​മാ​ണ​വും ആ​ന​ശ​ല്യം കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ത്തി​ക്കാ​ട് രാ​മ​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന 1500 വാ​ഴ​ക​ളും 500ലേ​റെ ക​വു​ങ്ങു​ക​ളും കാ​ട്ടാ​ന​ക​ൾ പ​ല​ത​വ​ണ​യാ​യി ന​ശി​പ്പി​ച്ചു. ആ​ന​ക​ൾ ഈ ​കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ച​തോ​ടെ ഇ​വി​ടെ ഒ​രു കൃ​ഷി​യും ഇ​നി അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.