ഒൗ​ഷ​ധ​സ​സ്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, April 22, 2021 12:34 AM IST
നി​ല​ന്പൂ​ർ: കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ല​ന്പൂ​ർ മു​സ്ലിം യ​തീം​ഖാ​ന​യി​ൽ ഒൗ​ഷ​ധ​ക്കൂ​ട്ട് എ​ന്ന പേ​രി​ൽ ഒൗ​ഷ​ധ​സ​സ്യ പ​രി​പാ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലെ എ​ക്സ്റ്റ​ൻ​ഷ​ൻ ഡി​വി​ഷ​ൻ സ​യ​ന്‍റി​സ്റ്റ് എം.​കെ മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ​ൽ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാണ് ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ൽ നി​ല​ന്പൂ​ർ യ​ത്തീം​ഖാ​ന​യ്ക്ക് കീ​ഴി​ലു​ള്ള ശാ​ന്തി​ഗ്രാം ഒൗ​ഷ​ധ​ത്തോ​ട്ട​ത്തി​ലെ ഒൗ​ഷ​ധ ചെ​ടി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യും, ശാ​സ്ത്രീയ നാ​മ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും, നാ​മ​ക​ര​ണം ചെ​യ്ത് ഓ​രോ മ​ര​ത്തി​ലും നെ​യിം ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ ശാ​ല​യു​ടെ ഒൗ​ഷ​ധ​ത്തോ​ട്ട​ത്തി​ലെ സെ​ക്ഷ​ൻ ഹെ​ഡ് ആ​യി വി​ര​മി​ച്ച എ​ൻ.​കെ.​ജ​നാ​ർ​ദ​ന​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.