ഭ​വ​ന​ര​ഹി​ത​രു​ടെ സം​ഗ​മം
Friday, February 26, 2021 12:12 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭൂ​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. 2018 വ​രെ​യു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ​ക്കും ഭൂ​മി വാ​ങ്ങു​ന്ന​തി​നാ​യി 2.83 കോ​ടി രൂ​പ ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​വ​ർ​ക്കു​ള്ള ഭൂ​മി​യു​ടെ പ്ര​ഖ്യാ​പ​ന​മാ​യാ​ണ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ 69 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ട് ല​ക്ഷം വീ​ത​വും 44 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് 2.25 ല​ക്ഷം വീ​ത​വും 20 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് 2.25 ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

2018 വ​രെ​യു​ള്ള ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 133 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ഭൂ​മി വാ​ങ്ങു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഗു​ണ​ഭോ​ക്താ​വി​ന്‍റെ പേ​രി​ൽ ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം മു​ദ്ര​പ​ത്ര​ത്തി​ൽ ക​രാ​ർ ന​ൽ​കി​യാ​ൽ ഉ​ട​നെ ഭൂ​മി ന​ൽ​കി​യ ആ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം കൈ​മാ​റും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി​രു​ന്നു സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.
യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ കാ​റ്റാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​സ​ഫി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വാ​ള​പ്ര റ​ഷീ​ദ്, സ​ജ്ന അ​ബ്ദു​റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​സ്മ​ൽ പു​തി​യ​റ, അ​നീ​ഷ് ബാ​ബു കാ​റ്റാ​ടി, വി.​പി.​സ​ലീ​ന, എ.​ടി.​റെ​ജി, വി​ഇ​ഒ മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു .