സ്നേ​ഹ സം​ഗ​മം ന​ട​ത്തി
Thursday, January 28, 2021 12:29 AM IST
ക​രു​വാ​ര​കു​ണ്ട് ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് ജി​ദ്ദ ചാ​പ്റ്റ​ർ സ്നേ​ഹ സം​ഗ​മം ന​ട​ത്തി. ക​ണ്ണ​ത്ത് പാ​ലി​യേ​റ്റീ​വ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പാ​ലി​യേ​റ്റീ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് ജി​ദ്ധ ചാ​പ്റ്റ​റാ​ണ് സ്നേ​ഹ സം​ഗ​മം ന​ട​ത്തി​യ​ത്.
പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ​രി​ച​ര​ണം ല​ഭി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ന്ന ഒ​ട്ടേ​റെ പ​രി​പ​പാ​ടി​ക​ളും സം​ഗ​മ​ത്തി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി​റാ​ജ് മു​സ്ല്യാ​ര​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഡി​നേ​റ്റ​ർ എം.​പി.​എ ല​ത്തീ​ഫ്, പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് പ​റ​ന്പി​ൽ, ബാ​പ്പു​ട്ടി, പൊ​റ്റ​യി​ൽ ആ​യി​ശ, ജോ​സ​ഫ്, മു​ഹ​മ്മ​ദാ​ലി കേ​ര​ള, സു​ൽ​ഫി​ക്ക​ർ, അ​ഫ്സ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.