ക​വ​ള​പ്പാ​റ നി​വാ​സി​ക​ൾ​ക്ക് ഒ​ത്തുകൂ​ടാ​ൻ അ​ഭ​യ​കേ​ന്ദ്രം ഒ​രു​ങ്ങി
Monday, January 25, 2021 12:02 AM IST
എ​ട​ക്ക​ര: ഇ​നി​യൊ​രു പ്ര​കൃ​തി ദു​ര​ന്തം നേ​രി​ടാ​നി​ട​യാ​യാ​ൽ ക​വ​ള​പ്പാ​റ നി​വാ​സി​ക​ൾ​ക്ക് ഒ​ത്തു​കൂ​ടാ​ൻ അ​ഭ​യ​കേ​ന്ദ്രം ത​യാ​റാ​യി. ക​വ​ള​പ്പാ​റ ദു​ര​ന്ത സ്മാ​ര​ക​മാ​യാ​ണ് ഭൂ​ദാ​നം വ​ായ​ന​ശാ​ല​യോ​ട് ചേ​ർ​ന്ന് 2500 അ​ടി ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ച്ച് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.
സ്മാ​ര​ക​മ​ന്ദി​ര​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന ക​ർ​മ​വും സി​നി​മ, സീ​രി​യ​ൽ ന​ട​ൻ അ​നീ​ഷ് ര​വി നി​ർ​വ​ഹി​ച്ചു. ക​വ​ള​പ​റ കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​റും പോ​ത്ത്ക​ല്ല് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ദി​ലീ​പ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വ​ള​പ്പാ​റ കൂ​ട്ടാ​യ്മ​യു​ടെ​യും തി​രൂ​രി​ലെ വൈ​റ​റ്റി ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ്മാ​ര​ക മ​ന്ദി​രം നി​ർ​മ​ിച്ച​ത്. വി​നേ​ഷ് കു​മാ​ർ, ഫി​ലി​പ്പ് മാ​സ്റ്റ​ർ, പ​ഞ്ചാ​യം​ഗം മ​റി​യാ​മ്മ ജോ​ർ​ജ്, അ​ബ്ദു​ൽ ല​ത്തീ​ഫ്, സ​നീ​ഷ് പോ​ത്ത്ക​ല്ല്, യാ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​പ്പു​റം വാ​ട്സ് ആ​പ്പ് കു​ട്ടാ​യ്മ​യും ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.