മ​ങ്ക​ട ഗ​വ.​ആ​ശു​പ​ത്രി​ക്ക് അ​ഞ്ചു​കോ​ടി രൂ​പ
Saturday, January 16, 2021 12:40 AM IST
മ​ങ്ക​ട: മ​ങ്ക​ട ഗ​വ.​ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ അ​ഞ്ചു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

ഇ​തോ​ടെ മ​ങ്ക​ട ഗ​വ.​ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി വീ​ശി​യി​രി​ക്കു​ക​യാ​ണ്. നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​പ്ര​ഖ്യാ​പ​നം. മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ​യു​ള്ള ഏ​ക ആ​ശു​പ​ത്രി​യാ​യ മ​ങ്ക​ട ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ക​സ​ന പ​ദ്ധ​തി ത​യാ​റാ​ക്കി അം​ഗീ​ക​രി​ച്ച​ത് 2018 ഡി​സം​ബ​ർ 22ന്. ​ഏ​കീ​കൃ​ത ആ​ശു​പ​ത്രി സ​മു​ച്ച​യ​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.