മ​ന​സ്‌ നി​റ​യെ പ്ര​തീ​ക്ഷ​യു​മാ​യി ബോ​ണ​ക്കാ​ട്ടു​കാ​ർ
Monday, November 30, 2020 11:37 PM IST
വി​തു​ര: ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ബോ​ണ​ക്കാ​ട്ടു​കാ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്. കാ​ൽ നൂ​റ്റാ​ണ്ടാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന തോ​ട്ടം തു​റ​ക്കാ​ൻ ന​ട​പ​ടി​യാ​കും എ​ന്നു ത​ന്നെ​യാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ച​ർ​ച്ച​ക​ളും പ്ര​ചാ​ര​ണ​വും ഇ​വി​ടെ സ​ജീ​വ​മാ​ണ്. പാ​ലി​ക്കാ​തെ പോ​യ പ​ല വാ​ഗ്ദാ​ന​ങ്ങ​ളും കേ​ട്ടു കാ​തു ത​ഴ​മ്പി​ച്ച​ത് മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു കാ​ലം അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്ന് ത​ക​ർ​ന്ന ല​യ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ പ​റ​യു​ന്നു.​ബോ​ണ​ക്കാ​ട​ൻ മ​ല​നി​ര​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റ​ണ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഇ​രു മു​ന്ന​ണി​ക​ളും സ​ജീ​വ​മാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ബി.​ശ​കു​ന്ത​ള യു​ഡി​എ​ഫി​നാ​യും ആ​ർ.​വ​ത്സ​ല എ​ൽ​ഡി​എ​ഫി​നാ​യും രം​ഗ​ത്തു​ണ്ട്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മ​റി​യ​ക്കു​ട്ടി​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​ണ് ബി.​ജെ.​പി തീ​രു​മാ​നം.