വീ​ട് ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Monday, November 30, 2020 11:36 PM IST
പാ​റ​ശാ​ല: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ച് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പി​ടി​കൂ​ടി. ഒ​ക്ടോ​ബ​ർ 22 നു ​രാ​ത്രി ക​രു​മാ​നൂ​ർ മു​ട്ടാ​റ്റു​വി​ള വ​സ​ന്ത​ഭ​വ​നി​ൽ പി.​വി.​മി​ഥു​ൻ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ ധ​നു​വ​ച്ച​പു​രം പി​ആ​ർ​ഡി​എ​സ്പ​ള്ളി​ക്കു സ​മീ​പം ഷ​ഹാ​ന മ​ൻ​സി​ലി​ൽ റം​ഷാ​ദ് (20 ),പാ​റ​ശാ​ല കൊ​ട​വി​ളാ​കം ചി​റ​ക്കു​ള​ത്തി​ന് സ​മീ​പം വ​ലി​യ​വി​ള വീ​ട്ടി​ൽ സു​ബി​ൻ (20 ),മു​രി​യ​ങ്ക​ര പാ​ല​ക്കു​ഴി വീ​ട്ടി​ൽ അ​ജി​ത് (19 )എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി ര​ണ്ട് ബൈ​ക്കു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ക​മ്പ്യൂ​ട്ട​ർ, ടി​വി,ഫ്രി​ഡ്ജ്,ഉ​ൾ​പ്പ​ടെ​യു​ള്ള​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യുംഅ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച് പ​തി​നാ​യി​രം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ ശേ​ഷം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് മൂ​ന്നു​പേ​രും പി​ടി​യി​ലാ​യ​ത്.
പ്ര​തി​ക​ൾ സ്ഥി​ര​മാ​യി ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും സ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​മാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. റം​ഷാ​ദ്തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് ആ​റ്റി​ങ്ങ​ൽ, ക​ര​മ​ന, കോ​വ​ളം,കാ​ട്ടാ​ക്ക​ട,എ​ന്നീ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം പ്ര​ത​ിക​ളെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച​തും ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ സ​ഹാ​യി​ച്ച​തുംഅ​ജി​ത്താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെറി​മാ​ൻ​ഡ് ചെ​യ്തു.