തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ: ക​ണ്ണ​മ്മൂ​ല​യി​ല്‍ ക​ണ്ണും​ന​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Friday, November 27, 2020 11:39 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഇ​ട​തു​പ​ക്ഷ​വും യു​ഡി​എ​ഫും വി​ജ​യി​ച്ചി​ട്ടു​ള്ള ന​ഗ​ര​സ​ഭ 94-ാം വാ​ര്‍​ഡാ​യ ക​ണ്ണ​മ്മൂ​ല​യി​ല്‍ മൂ​ന്നു മൂ​ന്ന​ണി​ക​ളും വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്. 2005ലും 2015​ലും സി​പി​എം ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ആ​ര്‍.​സ​തീ​ഷ്കു​മാ​റി​നാ​യി​രു​ന്നു വാ​ര്‍​ഡി​ല്‍ വി​ജ​യം. 2015ല്‍ 689 ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം കൗ​ണ്‍​സി​ല​റാ​യ​ത്.ഇ​ത്ത​വ​ണ വാ​ര്‍​ഡി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി എ​സ്.​എ​സ്. ശ​ര​ണ്യ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സി​എം​പി​യു​ടെ സൗ​മ്യ അ​നി​ലും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ജ​യ​ശ്രീ ഗോ​പാ​ല​കൃ​ഷ്ണ​നു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ടെ​ക്നോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന സൗ​മ്യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ശ​ര​ണ്യ പി​ജി വിദ്യാർഥിനിയാണ്. ഡി​വൈ​എ​ഫ്ഐ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​യും ബാ​ല​സം​ഘം പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്.
മൂ​ല​വി​ളാ​കം സ്വ​ദേ​ശി​നി​യാ​യ ജ​യ​ശ്രീ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പാ​ര്‍​ട്ടി അം​ഗ​മാ​ണ്.
ഏ​ഴു ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 7538 വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ സ്ത്രീ​വോ​ട്ട​ര്‍​മാ​രാ​ണ്. വാ​ര്‍​ഡി​ല്‍ ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കു​മോ​യെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ബി​ജെ​പി പ്രാ​ദേ​ശി​ക നേ​തൃ​ത്വം.