ശാ​സ്ത​മം​ഗ​ല​ത്ത് മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രുടെ പോരാട്ടം‍
Monday, November 23, 2020 11:47 PM IST
പേ​രൂ​ര്‍​ക്ക​ട: ജ​ന​ശ്ര​ദ്ധ​യാ​ര്‍​ഷി​ച്ചി​രി​ക്കു​ന്ന ശാ​സ്ത​മം​ഗ​ല​ത്ത് ശ​ക്തി തെ​ളി​യി​ക്കാ​ന്‍ മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൊ​മ്പു​കോ​ര്‍​ക്കു​ന്നു. 22-ാം വാ​ര്‍​ഡാ​യ ശാ​സ്ത​മം​ഗ​ലം നി​ല​വി​ല്‍ ജ​ന​റ​ല്‍ വാ​ര്‍​ഡാ​ണ്. 2010-ല്‍ ​വാ​ര്‍​ഡി​ല്‍ നി​ന്നു മ​ത്സ​രി​ച്ചു കൗ​ണ്‍​സി​ല​റാ​യ ജി. ​സു​രേ​ഷ്‌​കു​മാ​ര്‍ (ശാ​സ്ത​മം​ഗ​ലം ഗോ​പ​ന്‍-59) ആ​ണ് ഇ​വി​ട​ത്തെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി. മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ബി​ന്ദു ശ്രീ​കു​മാ​ര്‍ (48) ആ​ണ് ഇ​വി​ട​ത്തെ സി​പി​എം സ്ഥാ​നാ​ർ​ഥി. ബി​ജെ​പി മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് മു​ന്‍ പാ​ങ്ങോ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​എ​സ് മ​ധു​സൂ​ദ​ന​ന്‍ നാ​യ​രെ (59) ആ​ണ്.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജി. ​സു​രേ​ഷ്‌​കു​മാ​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ട്. ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം 2010-15 കാ​ല​ഘ​ട്ട​ത്തി​ല്‍ ശാ​സ്ത​മം​ഗ​ലം വാ​ര്‍​ഡി​ല്‍ നി​ന്ന് 1,207 വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്. അ​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷം ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. മു​ന്‍ ശാ​സ്ത​മം​ഗ​ലം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബി​ന്ദു ശ്രീ​കു​മാ​ര്‍ നി​ല​വി​ല്‍ ശാ​സ്ത​മം​ഗ​ലം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പാ​ള​യം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​ണ്.
ബി​ജെ​പി വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ്, മ​രു​തം​കു​ഴി ക്ഷേ​ത്രം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​യാ​ളാ​ണ് മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍. ആ​റ് ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 8,500-ല്‍​പ്പ​രം വോ​ട്ട​ര്‍​മാ​രു​ണ്ട്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ന്ദു ശ്രീ​കു​മാ​ര്‍ 116 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കൗ​ണ്‍​സി​ല​റാ​യ​ത്. ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ളെ മാ​റി​മാ​റി തു​ണ​യ്ക്കു​ന്ന വാ​ര്‍​ഡി​ല്‍ ഇ​ത്ത​വ​ണ വി​ജ​യം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​ല​തു​പ​ക്ഷ​ത്തി​നൊ​പ്പം ബി​ജെ​പി​യും.