ആ​ഘോ​ഷ​ങ്ങ​ളും ആരവവുമില്ലാതെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് കു​രു​ന്നു​ക​ൾ
Monday, October 26, 2020 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞു മ​ന​സു​ക​ളി​ലേ​ക്ക് അ​ക്ഷ​ര വെ​ളി​ച്ചം പ​ക​ർ​ന്ന് സം​സ്ഥാ​ന​ത്ത് എ​ങ്ങും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​ന്തം ഭ​വ​ന​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് ഭൂ​രി​ഭാ​ഗം പേ​രും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി​യ​ത്. ക്ഷേ​ത്ര​ങ്ങ​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു.

മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​രും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. ക്ലി​ഫ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ്രൈ​വ​ർ വ​സ​ന്ത കു​മാ​റി​ന്‍റെ കൊ​ച്ചു​മ​ക​ൾ ദേ​വ​ന​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യാ​ക്ഷ​രം എ​ഴു​തി​ച്ചു. ദേ​ശീ​യ ബാ​ല​ത​രം​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. പേ​ര​ക്കു​ട്ടി ഭാ​വ്നി​യ്ക്ക് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ദ്യ​ക്ഷ​രം കു​റി​ച്ചു. മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തി​നാ​ല്‍ ഇ​ത്ത​വ​ണ പ​ല​യി​ട​ത്തും വി​ദ്യാ​രം​ഭ​ച്ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു. തോ​ന്ന​യ്ക്ക​ല്‍ ആ​ശാ​ൻ സ്മാ​ര​ക​ത്തി​ലു​ള്‍​പ്പെ​ടെ വി​ദ്യാ​രം​ഭ​ച്ച​ട​ങ്ങു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മാ​യി​രു​ന്നു വി​ദ്യാ​രം​ഭ​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. വീ​ടു​ക​ളി​ല്‍ ഭ​ദ്ര​ദീ​പം തെ​ളി​യിച്ച് താ​ല​ത്തി​ല്‍ അ​രി​യും പൂ​വു​മി​ട്ട് ര​ക്ഷി​താ​ക്ക​ള്‍ ത​ന്നെ കു​ഞ്ഞു​ങ്ങ​ളെ അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ചു.

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മേ​ല്‍​ശാ​ന്തി​മാ​ര്‍ സ​ര​സ്വ​തി​മ​ന്ത്രം ചൊ​ല്ലി​യ​ശേ​ഷം ആ​ദ്യ​ക്ഷ​രം ചൊ​ല്ലി​ക്കൊ​ടു​ത്തു. ര​ക്ഷി​താ​ക്ക​ളാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് അ​ക്ഷ​ര​മ​ധു​രം പ​ക​ര്‍​ന്ന​ത്. കു​സൃ​തി​കാ​ട്ടി​യും ചി​ണു​ങ്ങി​ക്ക​ര​ഞ്ഞും ചി​രി​ച്ചു​ല്ല​സി​ച്ചും കു​ട്ടി​ക​ള്‍ ആ​ദ്യ​ക്ഷ​രം കു​റി​ച്ചു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഇ​ത്ത​വ​ണ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മാ​താ​പി​താ​ക്ക​ളാ​ണ് അ​ക്ഷ​രം കു​റി​ച്ച​ത്.

ഗു​രു​ദേ​വ​ൻ ജ​നി​ച്ച ചെ​മ്പ​ഴ​ന്തി ഗു​രു​കു​ലം, വ​യ​ൽ​വാ​രം വീ​ട്, കു​ള​ത്തൂ​ര്‍ കോ​ല​ത്തു​ക​ര ശി​വ​ക്ഷേ​ത്രം, ശ്രീ​കാ​ര്യം ഇ​ളം​കു​ളം ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രം, ക​രു​മ്പു​ക്കോ​ണം മു​ടി​പ്പു​ര ദേ​വീ​ക്ഷേ​ത്രം, പു​ലി​യൂ​ര്‍​ക്കോ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം,ക​രി​യം വ​ലി​യ​വീ​ട് ദേ​വീ​ക്ഷേ​ത്രം, പ​ള്ളി​പ്പു​റം മേ​ജ​ര്‍ തോ​ന്ന​ല്‍ ദേ​വീ​ക്ഷേ​ത്രം, ക​ഠി​നം​കു​ളം ശ്രീ​മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്രം, ക​ഴ​ക്കൂ​ട്ടം മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്രം, ക​ഴ​ക്കൂ​ട്ടം പെ​രു​മ​ണ്‍ ശ്രീ​മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ജ​യ ദ​ശ​മി ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ു .

വെ​ഞ്ഞാ​റ​മൂ​ട് : വാ​ഗ്ദേ​വ​ത​യു​ടെ വ​ര​ദാ​നം ഏ​റ്റു​വാ​ങ്ങി വെ​ഞ്ഞാ​റ​മൂ​ട് - വെ​മ്പാ​യം മേ​ഖ​ല​യിലും നൂ​റ് ക​ണ​ക്കി​ന് കു​രു​ന്നു​ക​ൾ ആ​ദ്യ​ക്ഷ​രം എ​ഴു​തി.

മേ​ഖ​ല​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഗു​രു​ക്ക​ന്മാ​രും കു​രു​ന്നു​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. മേ​ഖ​ല​ക​ളി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളാ​യ മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം, പി​ര​പ്പ​ൻ​കോ​ട് ശ്രീ ​കൃ​ഷ്‌​ണ സ്വാ​മി ക്ഷേ​ത്രം, പി​ര​പ്പ​ൻ​കോ​ട് അ​ണ്ണ​ൽ ദേ​വി ക്ഷേ​ത്രം, അ​മ്മ​ൻ കോ​വി​ൽ , തെ​ന്നൂ​ർ ദേ​വി ക്ഷേ​ത്രം, കാ​വ​റ ഭ​ഗ​വ​തി ക്ഷേ​ത്രം, വേ​ങ്ക​മ​ല ദേ​വി​ക്ഷേ​ത്രം, മേ​ലാം​കോ​ട് ദേ​വി ക്ഷേ​ത്രം, ആ​ല​ന്ത​റ ശാ​സ്ത ക്ഷേ​ത്രം, സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം, കു​തി​ര​കു​ളം മ​ഹാ​ദേ​വ ഭ​ദ്ര​കാ​ളി ക്ഷേ​ത്രം, തി​രു​നെ​ല്ലൂ​ർ​ക്കോ​ണം ശി​വ ക്ഷേ​ത്രം എന്നിവിടങ്ങളിലും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളാ​യ രം​ഗ​പ്ര​ഭാ​ത്, ക​ലാ​ല​യ ഗ്ര​ന്ഥ​ശാ​ല, സ​മ​ന്വ​യ ഗ്ര​ന്ഥ​ശാ​ല തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​രു​ന്നു​ക​ൾ ആ​ദ്യ​ക്ഷ​രം എ​ഴു​തി അ​റി​വി​ന്‍റെ സു​കൃ​ത​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ചു.