വ​നി​താ ഐ​ടി​ഐ പ്ര​വ​ശ​നം
Friday, October 23, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം വ​നി​താ ഐ​ടി​ഐ​യി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 28, 30, ന​വം​ബ​ര്‍ ര​ണ്ട് ,മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു.
അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ള്‍ www.womenitikazhakuttom.kerala.gov.in എ​ന്ന ഐ​ടി​ഐ വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.​നി​ശ്ച​യി​ക്ക​പ്പെ​ട്ട തീ​യ​തി​യും സ​മ​യ​ക്ര​മ​വും പാ​ലി​ച്ച് വി​ദ്യാ​ര്‍​ഥി​യോ​ടൊ​പ്പം ര​ക്ഷി​താ​വ് മാ​ത്രം എ​ത്താ​വൂ.
ഹാ​ജ​രാ​കു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍, ഒ​റി​ജി​ന​ല്‍ ടി​സി, ഫീ​സ് എ​ന്നി​വ ക​രു​ത​ണ​മെ​ന്നും അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റി​ലു​ള്ള​വ​ര്‍​ക്ക് ഫോ​ണ്‍ സ​ന്ദേ​ശം മു​ഖേ​ന​യും അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ൺ: 9446183579, 9495485166.