പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, October 23, 2020 1:31 AM IST
നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ക​ര​കു​ളം മു​ദി​ശാ​സ്താം​കോ​ട് ചെ​ക്കാ​ല​മു​ക​ൾ ഐ​എ​ച്ച്ഡി​പി കോ​ള​നി ഗോ​ൾ​ഡ​ൻ വാ​ലി ഗാ​ർ​ഡ​ൻ ഹൗ​സ് ന​മ്പ​ർ നാ​ലി​ൽ സു​രേ​ഷ് (53 )നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 19ന് ​രാ​ത്രി 8.30ന് ​പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.
നെ​ടു​മ​ങ്ങാ​ട് ഡി ​വൈ എ​സ്പി ഉ​മേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി . ​രാ​ജേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ​ഗോ​പി, ഷി​ഹാ​ബു​ദ്ദീ​ൻ, എ​എ​സ്ഐ എ​സ്.​പി.​ഷി​ബു, സി​പി​ഒ ഷി​ലു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.