രേഖകൾ സമർപ്പിക്കണം
Wednesday, October 21, 2020 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പ്ര​കാ​രം 2019-20 അ​ധ്യാ​യ​ന വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്‌​സി,ഡി​പ്ലോ​മ, ഡി​ഗ്രി, പോ​ളി​ടെ​ക്നി​ക്, ടി​ടി​സി, പി​ജി, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ള്‍​ക്ക് ഫ​സ്റ്റ് ക്ലാ​സ്,ഡി​സ്റ്റിം​ഗ്ഷ​ന്‍ ത​ത്തു​ല്യ ഗ്രേ​ഡി​ല്‍ വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ല​ഭി​ക്കു​ന്ന​തി​നാ​യി വ​കു​പ്പി​ന്‍റെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ വി​ത​ര​ണ വെ​ബ്സൈ​റ്റാ​യ ഇ-​ഗ്രാ​ന്‍റ്സ് 3.0ല്‍ ​മാ​ര്‍​ക്ക് ലി​സ്റ്റ് (സ​ര്‍​ട്ടി​ഫി​ക്ക​റ്റ്) അ​പ്ലോ​ഡ് ചെ​യ്ത് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. പ്രി​ന്‍റ് ഔ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ താ​മ​സ പ​രി​ധി​യി​ലു​ള്ള ബ്ലോ​ക്ക്,മു​നി​സി​പ്പാ​ലി​റ്റി,കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലെ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം.