കു​രി​ശ​ടി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം
Saturday, September 26, 2020 11:36 PM IST
വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര സി​റി​യ​ന്‍ ച​ര്‍​ച്ചി​ന്‍റെ കു​രി​ശ​ടി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം.​മോ​ഷ്ടാ​വ് ഉ​പേ​ക്ഷി​ച്ച ക​മ്പി​പ്പാ​ര​യും പി​ക്കാ​സും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ടു​ത്തു. കു​രി​ശ​ടി​യു​ടെ പൂ​ട്ട് ത​ക​ര്‍​ത്തു​വെ​ങ്കി​ലും മോ​ഷ്ടാ​വി​ന് ഉ​ള്ളി​ല്‍ ക​ട​ക്കാ​ന്‍​ക​ഴി​ഞ്ഞി​ല്ല. ക​ത​കി​നും പൂ​ട്ടു​ക​ള്‍​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന് പ​ള്ളി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ള്ള​റ​ട​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.