ജി​ല്ല​യി​ൽ 875 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, September 24, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 875 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 700 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 142 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 18 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്.
11 പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു. ന​രു​വാ​മൂ​ട് സ്വ​ദേ​ശി ആ​ൽ​ബി(20), മ​ന്നൂ​ർ​കോ​ണം സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ(70), പൂ​ന്തു​റ സ്വ​ദേ​ശി ശ​ശി(60), ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി വാ​സു​ദേ​വ​ൻ(75), മ​ണ​ക്കാ​ട് സ്വ​ദേ​ശി ഡോ. ​എം.​എ​സ് അ​ബ്ദീ​ൻ(72), വെ​ന്പാ​യം സ്വ​ദേ​ശി​നി ഓ​മ​ന(62), ആ​ന​യ​റ സ്വ​ദേ​ശി ശ​ശി(74), കൊ​ടു​വ​ഴ​ന്നൂ​ർ സ്വ​ദേ​ശി​നി സു​ശീ​ല(60), മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി ശ്രീ​കു​മാ​ര​ൻ നാ​യ​ർ(67), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി റോ​ബ​ർ​ട്ട്(72), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി റ​ഹി​യ ബീ​വി(56) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 357 പേ​ർ സ്ത്രീ​ക​ളും 518 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 102 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 118 പേ​രു​മു​ണ്ട്. പു​തു​താ​യി 3,027 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 26,977 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. 2,866 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 8,466 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 26 ഗ​ർ​ഭി​ണി​ക​ളും 20 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 296 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.
ക​ള്ളി​ക്കാ​ട്
പ​ഞ്ചാ​യ​ത്തി​ൽ
24പേ​ർ​ക്ക് കോ​വി​ഡ്
കാ​ട്ടാ​ക്ക​ട: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 75 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 24പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
വ്ലാ​വെ​ട്ടി വാ​ർ​ഡി​ൽ ആ​റ് ,നെ​യ്യാ​ർ​ഡാം​വാ​ർ​ഡി​ലെ അ​ഞ്ച് , തേ​വ​ൻ​കോ​ട് വാ​ർ​ഡി​ൽ നാ​ല് ,പെ​രി​ഞ്ഞം ക​ട​വ് വാ​ർ​ഡി​ൽ അ​ഞ്ചും ,മൈ​ല​ക്ക​ര​വാ​ർ​ഡി​ലെ മൂ​ന്നും ,ക​ള്ളി​ക്കാ​ട് വാ​ർ​ഡി​ലെ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
പ്ര​ദേ​ശ​ിക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി
പാ​ലോ​ട്:​പേ‌‌​ര​യം, താ​ളി​ക്കു​ന്ന്, കു​ട​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ പ്ര​ദേ​ശ​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. റേ​ഷ​ൻ ക​ട​ക​ളു​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ക​ട​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മാ​യി​രി​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടു​ന്ന​തുംനി​രോ​ധ​നി​ച്ചു.​ന​ന്ദി​യോ​ട്, പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക സ​മി​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.