ജി​ല്ല​യി​ൽ 926 പേർക്ക് കോ​വി​ഡ്
Friday, September 18, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 926 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 767 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 126 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 27 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​താ​ണ്. മൂ​ന്നു പേ​രു​ടെ മ​ര​ണം കോ​വി​ഡ്മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
തി​രു​മ​ല സ്വ​ദേ​ശി പ്ര​താ​പ​ച​ന്ദ്ര​ൻ(75), ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി രാ​ജ​ൻ(53), പൂ​ന്തു​റ സ്വ​ദേ​ശി​നി മേ​ഴ്സ്‌​ലി(72) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 405 പേ​ർ സ്ത്രീ​ക​ളും 521 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്.
ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 101 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 153 പേ​രു​മു​ണ്ട്.​മെ​ഡി​ക്ക​ൽ കോ​ള​ജ്37, മു​ട്ട​ത്ത​റ33, മ​ണ​ക്കാ​ട്18, ബാ​ല​രാ​മ​പു​രം17, വ​ള്ള​ക്ക​ട​വ്17, നെ​ട്ട​യം13, നെ​യ്യാ​റ്റി​ൻ​ക​ര12, നാ​വാ​യി​ക്കു​ളം10, പ​ട്ടം​എ​ട്ട്, പൂ​ജ​പ്പു​ര​എ​ട്ട്, വേ​റ്റി​നാ​ട് ശാ​ന്തി​മ​ന്ദി​രം​എ​ട്ട, മു​ട്ട​പ്പ​ലം​എ​ട്ട്, പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ൽ​ഏ​ഴ് ആ​ന​യ​റ​ഏ​ഴ്, നേ​മം​ആ​റ്, വ​ർ​ക്ക​ല​ആ​റ്, മു​ക്കോ​ല​അ​ഞ്ച്, വി​ഴി​ഞ്ഞം​നാ​ല്, തി​രു​മ​ല​നാ​ല്, പാ​റ​ശാ​ല​നാ​ല് എ​ന്നി​വ​യാ​ണ് ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ.

വി​ള​പ്പി​ലി​ൽ
13 പേ​ർ​ക്ക് കോ​വി​ഡ്

കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ 50 പേ​ർ​ക്കു ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ 13 പേ​ർ​ക്ക് രോ​ഗം സ്ഥീ​ക​രി​ച്ചു. സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​ർ എ​ന്നി​വ​രു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്.