നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ പ​ക​ൽ വീ​ടു​ക​ൾ ഒ​രു​ങ്ങി
Friday, September 18, 2020 12:46 AM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​യോ​ജ​ന​ക്ല​ബ്ബു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ക​ൽ​വീ​ടു​ക​ൾ ഒ​രു​ങ്ങി. ന​ഗ​ര​സ​ഭ​യു​ടെ 2020 - 21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ലി​യ​മ​ല , പ​ട​വ​ള്ളി​ക്കോ​ണം വാ​ർ​ഡു​ക​ളി​ലാ​ണ് പു​തി​യ​താ​യി പ​ക​ൽ​വീ​ടു​ക​ൾ ആ​രം​ഭി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും ഏ​കാ​ന്ത​ത​യ്ക്കും വി​രാ​മ​മി​ട്ട് ഉ​ല്ലാ​സ​ത്തി​നും, സ​ന്തോ​ഷ​ത്തി​നു​മു​ള്ള ഇ​ട​ങ്ങ​ളാ​യി പ​ക​ൽ വീ​ടു​ക​ൾ മാ​റും. ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ, യോ​ഗ, മെ​ഡി​റ്റേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളും ലൈ​ബ്ര​റി, ടെ​ലി​വി​ഷ​ൻ, മ​റ്റ് വി​നോ​ദ ഉ​പ​ക​ര​ണ​ങ്ങ​ളും പ​ക​ൽ വീ​ടു​ക​ളി​ലു​ണ്ടാ​കും.