ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ള്ളി​വേ​ട്ട ഇ​ന്ന്
Friday, September 18, 2020 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പൈ​ങ്കു​നി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ള്ളി​വേ​ട്ട ഇ​ന്ന് ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം പ​ത്മ​തീ​ർ​ഥ​ക്കു​ള​ത്തി​ലാ​ണ് ആ​റാ​ട്ട്. പ​ള്ളി​വേ​ട്ട​യ്ക്കും ആ​റാ​ട്ടി​നും ദേ​വ​വി​ഗ്ര​ഹ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ളി​ക്കി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ൽ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.
സാ​ധാ​ര​ണ പ​ത്മ​വി​ലാ​സം കൊ​ട്ടാ​ര​ത്തി​ന് മു​ന്നി​ലാ​ണ് വേ​ട്ട​ക്ക​ളം ത​യാ​റാ​ക്കു​ന്ന​ത്. ഗ​രു​ഡ​വാ​ഹ​ന​ങ്ങ​ളി​ൽ വി​ഗ്ര​ഹ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ക്കാ​റു​ണ്ട്. ഇ​ക്കു​റി പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ന് മു​ന്നി​ലാ​ണ് പ​ള്ളി​വേ​ട്ട ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ വേ​ട്ട​ക്ക​ളം ത​യാ​റാ​ക്കും. ഇ​ന്ന് രാ​ത്രി 8.30ന് ​വി​ഗ്ര​ഹ​ങ്ങ​ൾ വേ​ട്ട​യ്ക്ക് എ​ഴു​ന്ന​ള്ളി​ക്കും. ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി, ന​ര​സിം​ഹ​മൂ​ർ​ത്തി, തി​രു​വാ​ന്പാ​ടി കൃ​ഷ്ണ​ൻ എ​ന്നീ വി​ഗ്ര​ഹ​ങ്ങ​ൾ പൂ​ജാ​രി​മാ​ർ ത​ല​യി​ലാ​ണ് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്. വേ​ട്ട​യ്ക്ക് ശേ​ഷം പ​ടി​ഞ്ഞാ​റെ ന​ട​വ​ഴി ഉ​ള്ളി​ലേ​ക്ക് ക​ട​ന്ന് വി​ഗ്ര​ഹ​ങ്ങ​ളെ അ​ഭി​ശ്ര​വ​ണ മ​ണ്ഡ​പ​ത്തി​ൽ പ​ള്ളി​ക്കു​റു​പ്പി​നി​രു​ത്തും. നാ​ളെ രാ​വി​ലെ പ​ള്ളി​ക്കു​റു​പ്പ ദ​ർ​ശ​ന​ത്തി​ന് ശേ​ഷം നി​ർ​മാ​ല്യ​വും മ​റ്റ് ച​ട​ങ്ങു​ക​ളും ആ​രം​ഭി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 6.15ന് ​കി​ഴ​ക്കേ​ന​ട വ​ഴി ആ​റാ​ട്ടി​ന് എ​ഴു​ന്ന​ള്ളി​ക്കും. പ​ത്മ​തീ​ർ​ഥ​ത്തി​ൽ ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ക​ട​വി​ലാ​ണ് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​ക്കും മ​റ്റ് ര​ണ്ട് വി​ഗ്ര​ഹ​ങ്ങ​ൾ​ക്കും ആ​റാ​ട്ട് ന​ട​ത്തു​ന്ന​ത്. കൂ​ടി​യാ​റാ​ട്ടി​ന് എ​ത്തു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ക​രു​വേ​ല​പ്പു​ര മാ​ളി​ക​യ്ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ക​ട​വു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ആ​റാ​ട്ട് ന​ട​ത്തും. ആ​റാ​ട്ടി​ന് ശേ​ഷം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​യെ കി​ഴ​ക്കേ​ന​ട വ​ഴി അ​ക​ത്തെ​ഴു​ന്ന​ള്ളി​ക്കും. ഞാ​യ​റാ​ഴ്ച ആ​റാ​ട്ട് ക​ല​ശം ഉ​ണ്ടാ​യി​രി​ക്കും. ആ​റാ​ട്ട് ദി​വ​സം രാ​വി​ലെ 10.30 വ​രെ ദ​ർ​ശ​നം അ​നു​വ​ദി​ക്കും. വൈ​കു​ന്നേ​രം ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.