മ​ന്ത്രി ജ​ലീ​ലി​ന്‍റെ രാ​ജി: സ​മ​ര​ഭൂ​മി​യാ​യി ത​ല​സ്ഥാ​നം
Tuesday, September 15, 2020 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സ​മ​ര​ഭൂ​മി​യാ​യി ത​ല​സ്ഥാ​നം. സെ​ക്ര​ട്ടേ​റി​യ​റ്റും പ​രി​സ​ര​വും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ പി​ടി​യി​ല​മ​ർ​ന്ന​തോ​ടെ ജ​ന​ജീ​വി​ത​വും സ്തം​ഭി​ച്ചു. ഗ​താ​ഗ​ത​വും മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ ഗ്ര​നേ​ഡും ക​ണ്ണീ​ർ​വാ​ത​ക​വും തു​ട​രെ തു​ട​രെ പ്ര​യോ​ഗി​ക്ക​പ്പെ​ട്ട​തോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നോ​ർ​ത്ത് ഗേ​റ്റി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. യു​ദ്ധ സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​യ​തി​നാ​ൽ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോടെ​ ത​ന്നെ വ്യാ​പാ​രി​ക​ൾ ക​ട​യു​ടെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ​ത്ത​യ​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ഗ്ര​നേ​ഡും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​രം സം​ഘ​ർ​ഷ​ഭൂ​മി​യാ​ക്കി മാ​റ്റി​യ സ​മ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. പോ​ലീ​സ് ന​ട​പ​ടി​യെ തു​ട​ർ​ന്ന് പി​ന്തി​രി​ഞ്ഞ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു ത​ല്ലി​യ​ത് തു​ട​ർ​ന്നും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്ന് എം​എ​ൽ​എ​മാ​ർ അ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത് മാ​റ്റി​യാ​ണ് പോ​ലീ​സ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി​യ​ത്. യു​വ​മോ​ർ​ച്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പ്ര​കോ​പി​ത​രാ​യ പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി. സം​ഘ​ർ​ഷ​ത്തി​ലും പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ലും യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഫു​ൽ കൃ​ഷ്ണ​ൻ അ​ട​ക്കം പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തു​ട​ർ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ​ത്തി​യ​ത്. സ​മ​ര​ഗേ​റ്റി​നു മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു. മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ചി​ത​റി​യോ​ടി​യ പ്ര​വ​ർ​ത്ത​ക​ർ അ​ൽ​പ​നേ​ര​ത്തി​നു ശേ​ഷം സം​ഘ​ടി​ത​രാ​യി തി​രി​കെ​യെ​ത്തി പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ൽ വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള ചി​ല പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡി​നു മു​ക​ളി​ൽ ക​യ​റി നി​ന്ന് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ടു. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ന​ട​ന്ന വാ​ക്കു ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ഗ്ര​നേ​ഡും ക​ണ്ണീ​ർ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. എ​ന്നി​ട്ടും പ്ര​വ​ർ​ത്ത​ക​ർ ശാ​ന്ത​രാ​കാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി.

ലാ​ത്തി​ച്ചാ​ർ​ജി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഫു​ൽ കൃ​ഷ്ണ, നേ​താ​ക്ക​ളാ​യ ജെ.​ആ​ർ അ​നു​രാ​ജ്, അ​ഭി​ജി​ത്, ആ​ശാ​നാ​ഥ്, ക​വി​ത, വി​പി​ൻ തൃ​പ്പ​ല​വൂ​ർ, ശ്രീ​രാ​ഗ്, അ​റ​ന്നൂ​ർ അ​ഖി​ൽ, വി​നോ​ദ് വാ​വ, മ​ഞ്ജു​നാ​ഥ്, അ​രു​ണ്‍ വ​ർ​ക്ക​ല, അ​ഖി​ൽ വ​ർ​ക്ക​ല, ശ​ങ്ക​ർ നേ​മം, രാം ​നാ​യ​ർ, ശ്രീ​ജേ​ഷ് അ​രു​വി​ക്ക​ര, അ​ര​വി​ന്ദ് പൂ​വ​ച്ച​ൽ, അ​ഖി​ൽ പ​ന​യ​റ, ആ​കാ​ശ് വ​ർ​ക്ക​ല എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ശി​വ​ൻ​കു​ട്ടി, ക​ര​മ​ന ജ​യ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ധീ​ർ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി രാ​ജേ​ഷ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ര​മ​ന അ​ജി​ത്ത്, യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്യാം​രാ​ജ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ എം​ജി റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നൊ​പ്പം നി​യ​മ​ന നി​രോ​ധ​ന​ത്തി​നെ​തി​രേ യു​വ​മോ​ർ​ച്ച സം​ഘ​ടി​പ്പി​ച്ച ലോം​ഗ് മാ​ർ​ച്ചും സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ​ത്തി. അ​പ്ര​ഖ്യാ​പി​ത നി​യ​മ​ന​നി​രോ​ധ​നം അ​വ​സാ​നി​പ്പി​ക്കു​ക, പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ നി​ന്ന് കാ​ര്യ​ക്ഷ​മ​മാ​യി നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ക, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ക, അ​നു​വി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

മാ​ർ​ച്ചി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​നു പ​ക​രം സ​ർ​ക്കാ​ർ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​താ​ദ​ൾ ജോ​ണ്‍ പി. ​ജോ​ണ്‍ വി​ഭാ​ഗം യു​വ​ജ​ന സം​ഘ​ട​ന​യും ഇ​ന്ന​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.