ക​ള്ളി​ക്കാ​ട്ട് ലോ​ക്ക് ഡൗ​ൺ 19 വരെ
Wednesday, August 12, 2020 11:30 PM IST
കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ 17 പേ​ർ​ക്ക് കോ വിഡ് സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച 20 രോ​ഗി​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​ട്ടൂ​ർ, കു​റ്റി​ച്ച​ൽ കു​ര്യാ​ത്തി, പ​രു​ത്തി​പ്പ​ള്ളി, നി​ല​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ വ്യാ​പ​ന​മു​ള്ള​ത്. കോ​ട്ടൂ​രി​ലെ ഒ​രു മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് സ​മ്പ​ർ​ക്കം മൂ​ലം രോ​ഗം വ്യാ​പി​ച്ച​ത്.
ഇ​വി​ടെ നാ​ലു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ 80 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ളി​പാ​റ വാ​ർ​ഡി​ലെ പ​ട​പ്പ​റ​യി​ൽ ര​ണ്ടു പേ​ർ​ക്കും കാ​ലാ​ട്ടു​കാ​വ് വാ​ർ​ഡി​ലെ നി​ര​പ്പു​ക്കാ ല​യി​ൽ ഒ​രാ​ളി​നും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ലോ​ക്ക്ഡൗ​ൺ 19വ​രെ നീ​ട്ടി. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ യാ​ത്ര സൗ​ക​ര്യം അ​നു​വ​ദി​ക്കും. നി​ല​വി​ൽ ഉ​ച്ച​ക്ക് 12 വ​രെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും മ​റ്റു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.​കി​ക്മ കോ​ള​ജി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​നു പു​റ​മെ ഇ​ന്ന​ലെ മു​ത​ൽ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​വും നെ​യ്യാ​ർ​ഡാം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ എ​ട്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​പ്പി​ക്കാ​ട് നാ​ല്, ചാ​മ​വി​ള മൂ​ന്ന് , ആ​ല​മു​ക്ക് ഒ​ന്ന് എ​ന്നീ വാ​ർ​ഡു​ക​ളി​ലാ​ണ് രോ​ഗം. ആ​ര്യ​നാ​ട് മു​ത​ൽ കാ​ര്യോ​ട്, പേ​ഴു​മൂ​ട്, ക​ന​ക്കു​ഴി, ലൂ​ഥ​ർ​ഗി​രി, തോ​ളൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ​ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്രം രാ​വി​ലെ ഏ​ഴു മു​ത​ൽ പ​തി​നൊ​ന്നു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. നി​ല​വി​ലെ നി​യ​ന്ത്ര​ണം ഞാ​യ​റാ​ഴ്ച വ​രെ തു​ട​രും. ഓ​ട്ടോ ടാ​ക്സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കും.