കാ​ട്ടാ​ക്ക​ട​ പ​ഞ്ചാ​യ​ത്തി​ൽ 10 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, August 4, 2020 11:24 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ 10 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
98​പേ​രെ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ 10പേ​രു​ടെ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.​കാ​വി​ൻ​പു​റം നാ​ല്, ചെ​മ്പ​ന​കോ​ട് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ, കോ​മ്പാ​ടി​ക്ക​ൽ പോ​ലീ​സു​കാ​ര​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലെ ഒ​രാ​ൾ​ക്കും പോ​സി​റ്റീ​വ് ആ​യി.
ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 67 ആ​യി. പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടു വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ 50പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ എ​ല്ലാ​പേ​ർ​ക്കും നെ​ഗ​റ്റീ​വാ​ണ്.​പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ 57 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
200​പേ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വി​ടെ ഏ​ഴു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.