ജി​ല്ല​യി​ല്‍ 242 പേ​ര്‍​ക്ക് കോ​വി​ഡ്; 310 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Tuesday, August 4, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 242 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​കി​ച്ചു. സ​മ്പ​ര്‍​ക്ക​വ്യാ​പ​നം അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന​ത് ആ​ശ​ങ്ക പ​ട​ര്‍​ത്തു​ന്ന​തി​നി​ട​യി​ലും ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്ത​രു​ണ്ടാ​യ​ത് ജി​ല്ല​യ്ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​യി.
301 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. എ​ന്നാ​ല്‍ സ​മ്പ​ര്‍​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന​ലെ​യും 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്തി. 242 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ അ​തി​ല്‍ 237 പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത്. നി​ല​വി​ല്‍ 3354 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 11 പേ​ര്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ആ​ല​പ്പു​ഴ, കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ര്‍ വീ​ത​വും, ക​ണ്ണൂ​ര്‍ , കോ​ഴി​ക്കോ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ ഓ​രോ​രു​ത്ത​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
ജി​ല്ല​യി​ലെ പു​തി​യ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ന​ലെ​യും നി​ര​വ​ധി സ​മ്പ​ര്‍​ക്ക രോ​ഗി​ക​ളെ ക​ണ്ടെ​ത്തി. ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി. ആ​ര്യ​നാ​ട്, കു​റ്റി​ച്ച​ല്‍, പ​രു​ത്തി​പ്പ​ള്ളി, ഉ​റി​യാ​കോ​ട്, കോ​ട്ടു​കാ​ല്‍, ക​ള്ളി​ക്കാ​ട്, തേ​ക്കും​മൂ​ട്, ത​മ്പാ​നൂ​ര്‍, വി​ഴി​ഞ്ഞം, കോ​വ​ളം, മു​ട്ട​ത്ത​റ, ബീ​മാ​പ​ള്ളി, ബ​ദ​രി​യാ ന​ഗ​ര്‍, പ​ള്ളി​ത്തെ​രു​വ്, ആ​ന​യ​റ, ഇ​ട​വ, കു​ട​പ്പ​ന​ക്കു​ന്ന്, പാ​ള​യും, ത​മ്പാ​നൂ​ര്‍, ബാ​ല​രാ​മ​പു​രം, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പ്ലാ​മൂ​ട്ടു​ക​ട, പൂ​ഴ​നാ​ട്, കു​ന്ന​ത്തു​കാ​ല്‍, ആ​റാ​ലു​മ്മൂ​ട്, കൊ​ച്ചു​മേ​ത്ത​ന്‍​ക​ട​വ്, നെ​ടു​ങ്ങോ​ട്, പ​ര​ശു​വ​യ്ക്ക​ല്‍, നെ​ട്ട​യം, പൂ​ന്തു​റ, പൂ​വ​ച്ച​ല്‍, വീ​ര​ണ​കാ​വ്, അ​ര​യൂ​ര്‍, കാ​ട്ടാ​ക്ക​ട, തി​രു​വ​ല്ലം, ഉ​റി​യാ​ക്കോ​ട്, ക​ഴ​ക്കൂ​ട്ടം, കാ​രോ​ട്, ക​മു​കി​ന്‍​കോ​ട്, അ​വ​ണ​കു​ഴി, കാ​ക്ക​വി​ള, ഇ​ടി​ച്ച​ക്ക​പ്ല​മൂ​ട്, മ​രു​തം​കോ​ട്, മേ​നം​കു​ളം, പ​ള്ളി​ച്ച​ല്‍, ചൊ​വ്വ​ര, നെ​യ്യാ​ര്‍​ഡാം, പ​ന്ത, മൈ​ല​ക്ക​ര, അ​ഞ്ചു​തെ​ങ്ങ്, ക​മ​ലേ​ശ്വ​രം, എ​ള്ളു​വി​ള, റ​സ​ല്‍​പു​രം, മ​മ്പ​ള്ളി, പൂ​ന്തു​റ, പെ​രു​ന്താ​ന്നി, ശ്രീ​വ​രാ​ഹം, ചാ​മ​വി​ള, പെ​രു​ങ്ക​ട​വി​ള, ക​ല്ലി​യൂ​ര്‍, തി​രു​മ​ല, ചെ​റി​യ​കൊ​ല്ല, താ​ഴ​മ്പ​ള്ളി, കു​റ്റി​യാ​ണി, കു​റു​മാ​ളൂ​ര്‍, കാ​ര​ക്കോ​ണം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക രോ​ഗി​ക​ളെ ക​ണ്ടെ​ത്തി.
ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പു​തു​താ​യി 1,228 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​പ്പോ​ള്‍ 1,266 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17837 പേ​രാ​ണ് നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 14254 പേ​ര്‍ വീ​ടു​ക​ളി​ലും 2775 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും 808 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 305 കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 27 പേ​ര്‍ ഇ​ന്ന​ലെ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 2,604 പേ​രെ ഇ​ന്ന​ലെ വി​ളി​ക്കു​ക​യും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.