ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Tuesday, August 4, 2020 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം ഗ​വ.​മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​ന്ന്,ര​ണ്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യം ഭ​ക്ഷ്യ ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക. തു​ട​ർ​ന്ന് എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കി​റ്റ് വി​ത​ര​ണം ചെ​യ്യും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട തി​നാ​ൽ സ്കൂ​ളി​ൽ നി​ന്നും വി​വ​രം അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് ര​ക്ഷി​താ​ക്ക​ൾ എ​ത്തി കി​റ്റ് കൈ​പ്പ​റ്റ​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് ന​സീ​മ ടീ​ച്ച​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ അ​നി​ത കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് ന​സീ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.