സ്വ​പ്നാ​ സു​രേ​ഷും കൂ​ട്ടാ​ളി​യും തെ​ങ്കാ​ശി​പ്പാ​ത​യി​ലൂ​ടെ പോ​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ
Thursday, July 9, 2020 11:43 PM IST
പാ​ലോ​ട്: സ്വ​പ്നാ​സു​രേ​ഷും കൂ​ട്ടാ​ളി​യും തെ​ങ്കാ​ശി​പ്പാ​ത​യി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് ക​ട​ന്ന​താ​യി വെളിപ്പെടുത്തൽ. ന​ന്ദി​യോ​ട് വ​ച്ച് വെ​ളു​ത്ത ഇ​ന്നോ​വാ കാ​റി​ലെ ര​ണ്ടു സ്ത്രീ​ക​ള്‍ ബ്രൈ​മൂ​റി​ലെ​യ്ക്കു​ള്ള വ​ഴി ചോ​ദി​ച്ച​താ​യി നാ​ട്ടു​കാ​രി​ലൊ​രാ​ള്‍ പ​റ​ഞ്ഞ​തോ​ടൊ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​യാ​ള്‍ പ​റ​ഞ്ഞ സ​മ​യ​ത്തു ത​ന്നെ ഒ​രു വെ​ളു​ത്ത ഇ​ന്നോ​വ കാ​ര്‍ പാ​ലോ​ട് ടൗ​ണി​ല്‍ നി​ന്നും കു​ള​ത്തൂ​പ്പു​ഴ റോ​ഡി​ലേ​യ്ക്ക് പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍​പോ​യ​ത് മ​ങ്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​യ്ക്കാ​ണെ​ന്ന് സം​ശ​യി​ച്ച് പാ​ലോ​ട് പോ​ലീ​സ് മ​ങ്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം, ബ്രൈ​മൂ​റി​ലെ ല​യ​ങ്ങ​ള്‍ , ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
എ​ന്നാ​ല്‍ ഇ​വി​ടെ​യെ​ങ്ങും സ്വ​പ്നാ സു​രേ​ഷി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നോ​വ കാ​ര്‍ മ​ങ്ക​യം ചെ​ക്ക് പോ​സ്റ്റി​ല്‍ എ​ത്തി​യി​ട്ടു​മി​ല്ലെ​ന്ന് രേ​ഖ​ക​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. പാ​ലോ​ട് സി​ഐ മ​നോ​ജ്, എ​സ്ഐ ഭു​വ​ന​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ങ്ക​യ​ത്തും, ബ്രൈ​മൂ​റി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.