വൈ​ദ്യു​തി ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു
Wednesday, July 8, 2020 11:28 PM IST
ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.​പൂ​വ​മ്പാ​റ - മൂ​ന്നു​മു​ക്ക് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വൈ​ദ്യു​തി ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്. മു​മ്പ് റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പോ​സ്റ്റു​ക​ളും ലൈ​നു​ക​ളു​മാ​ണ് ഇ​പ്പോ​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്. ഓ​ട​ക്കും ഫു​ഡ്പാ​ത്തി​നും പു​റ​ത്താ​യി​ട്ടാ​ണ് ഇ​വ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്. ടി​ബി ജം​ഗ്ഷ​ൻ, എ​ൽ​എം​എ​സ് ജം​ഗ്ഷ​ൻ, അ​മ​ർ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ എ​ന്നീ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യാ​ണ് ഇ​തി​നു വേ​ണ്ടി എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.