കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം ന​ട​ത്തി​യെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, July 8, 2020 11:25 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തി​യെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച വ​ഴു​തൂ​ർ വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ര​നാ​യ എം​എ​ല്‍​എ ശാ​സ്താം​ത​ല യൂ​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ത്തി​നും ക​ളി​സ്ഥ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നും പ​ങ്കെ​ടു​ത്ത​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യ് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ക​യാ​ണ് എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ഈ ​ലം​ഘ​നം ന​ട​ത്തി​യ എം​എ​ല്‍​എ​യ്ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ സ​മ​യം,തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.
താ​ന്‍ താ​മ​സി​ക്കു​ന്ന വ​ഴു​തൂ​ർ വാ​ർ​ഡ് ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​ക​രെ​യും പൊ​തു​പ​രി​പാ​ടി​ക​ളെ​യും ഒ​ഴി​വാ​ക്കി ക​ഴി​ഞ്ഞ ര​ണ്ട് വൈ​കു​ന്നേ​രം മു​ത​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രു​ന്നു. മൂ​ന്നി​ന് രാ​വി​ലെ വി​വ​രം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ക്കു​ക​യൂം ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ പ്രൈ​മ​റി കോ​ണ്ടാ​ക്ടു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം അ​ഞ്ചി​ന് പു​റ​ത്ത് വ​ന്നു. തു​ട​ർ​ന്ന് ആ​റു മു​ത​ൽ അ​ത്യാ​വ​ശ്യം പ​ങ്കെ​ടു​ക്കേ​ണ്ട ചി​ല പ​രി​പാ​ടി​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ഴു​വ​ൻ പാ​ലി​ച്ച് പ​ങ്കെ​ടു​ത്തു വ​രു​ന്ന​താ​യും കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.