പാ​റ​ശാ​ല​യി​ൽ കോ​വി​ഡ്: അ​തി​ർ​ത്തി​യി​ൽ ജാഗ്രത
Monday, July 6, 2020 11:45 PM IST
പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. നെ​ടു​വാ​ൻ​വി​ള വാ​ർ​ഡി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ക​ളി​യി​ക്കാ​വി​ള​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് 21 പേ​രും സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ട് 64 ഓ​ളം പേ​രു​മാ​ണ് ഉ​ള്ള​ത്. പാ​റ​ശാ​ല​യി​ലെ ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യും ഡോ​ക്ട​ർ​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും വീ​ട്ടി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​മാ​ണ് 21 പേ​ർ.​നെ​ടു​വാ​ൻ​വി​ള​യി​ലെ ഹൗ​സിം​ഗ് കോ​ള​നി​യു​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​വി​ടെ​യു​ള്ള 64 ഓ​ളം പേ​രെ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ട് വി​ഭാ​ഗ​ത്തി​ലാ​ക്കി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി.​ക​ളി​യി​ക്കാ​വി​ള​യി​ലെ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് പ​നി​യു​ള്ള​വ​രു​ടെ സ​ർ​വേ എ​ടു​ക്ക​ൽ തു​ട​ങ്ങി. ആ​ശാ വ​ർ​ക്ക​ർ​മാ​രു​ൾ​പ്പെ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​ണ് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.
പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി.​അ​തി​നി​ടെ പാ​റ​ശാ​ല മേ​ഖ​ല​യി​ൽ രോ​ഗ ബാ​ധി​ത​രെ​ക്ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ഞ്ചി​വി​ള​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി.​പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡാ​യ ഐ​ങ്കാ​മം ത​മി​ഴ്നാ​ടി​നാ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്നു എ​ന്ന​തും പ്ര​ശ്ന​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ വെ​ളി​വാ​ക്കു​ന്നു. ഇ​വ​ർ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് ക​ളി​യി​ക്കാ​വി​ള​യേ​യും പാ​റ​ശാ​ല​യേ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു​ണ്ട്.