മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Monday, June 1, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.16​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് റോ​ഡു​മാ​ർ​ഗം എ​ത്തി​യ പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​ക്കും(28),26 ന് ​യു​എ​ഇ​യി​ൽ നി​ന്ന് എ​ത്തി​യ നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​ക്കും(26), ചെ​ന്നൈ​യി​ൽ നി​ന്ന് 27ന് ​റോ​ഡു​മാ​ർ​ഗം എ​ത്തി​യ പെ​രു​ങ്കു​ഴി സ്വ​ദേ​ശി(55)​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പു​തു​താ​യി 669 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.236​പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി.​ജി​ല്ല​യി​ല്‍ 9856പേ​ര്‍ വീ​ടു​ക​ളി​ലും 1579 സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 36പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.​ആ​റു പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി ക​ളി​ല്‍ 142 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.​ഇ​ന്ന​ലെ 278 സാ​മ്പി​ളു​ക​ള്‍പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. 313 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്.