59 പേ​ർ ക​ളി​യി​ക്കാ​വി​ള അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി
Thursday, May 28, 2020 11:16 PM IST
പാ​റ​ശാ​ല: ട്രെ​യി​നി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ സം​ഘം ക​ളി​യി​ക്കാ​വി​ള അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി വ​ന്ന 59 പേ​രാ​ണ് അ​തി​ർ​ത്തി ക​ട​ക്കാ​നാ​കാ​തെ മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​യ​ത്.​ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.
ത​മി​ഴ്നാ​ട്ടി​ലേയ്ക്കുള്ളവരെ കൊ​ണ്ടു​പോ​കാ​നാ​യി വാ​ഹ​ന​വു​മാ​യി അ​ധി​കൃ​ത​ർ​എ​ത്താ​റാ​യി​രു​ന്നു പ​തി​വ്.​എ​ന്നാ​ൽ ഇ​ന്ന​ലെ ആ​രും​ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തു​എ​ത്തി​യി​രു​ന്നി​ല്ല.​ഇ​ത് അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ക​യും ഇ​വ​രെ എ​ന്തു​ചെ​യ്യ​ണ​മെ​ന്നു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി അ​തി​ർ​ത്തി​ക​ട​ത്തി​വി​ടാ​ൻ തീ​രു​മാ​ന​മാ​വു​ക​യും ചെ​യ്തു.
ര​ണ്ടു കെ​എ​സ് ആ​ർ​ടി​സി ബ​സു​ക​ളി​ലാ​യി 59 പേ​രെ​യും ക​ളി​യി​ക്കാ​വി​ള അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ചു .തു​ട​ർ​ന്ന് ക​ളി​യി​ക്കാ​വി​ള​യി​ലെ ത​മി​ഴ്നാ​ടു ചെ​ക്ക്പോ​സ്റ്റ് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 59 പേ​രെ​യും പാ​സി​ല്ല​ന്ന കാ​ര​ണം പ​റ​ഞ്ഞു ചെ​ക്ക്പോ​സ്റ്റി​ൽ ത​ട​യു​ക​യും കേ​ര​ള​ത്തി​ൽ നി​ന്ന് വ​ന്ന​തി​നാ​ൽ തി​രി​യെ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്ര​ക്കാ​ർ തി​രി​യെ കേ​ര​ളാ ചെ​ക്പോ​സ്റ്റി​എ​ത്തി​യെ​ങ്കി​ലും ത​മി​ഴ്നാ​ട്ടു​കാ​രാ​യ​തി​നാ​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു.
തു​ട​ർ​ന്ന് ഉ​ന്ന​ത അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ടു​ക​യും,പ​രി​ശോ​ധ​ന ന​ട​ത്തി ക​ട​ത്തി​വി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. 11 ന് ​എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തി അ​തി​ർ​ത്തി ക​ട​ത്തി വി​ട്ടു.