ഭ​ക്ഷ്യ​സ​മൃ​ദ്ധി: യു​വ​ജ​ന​ക​മ്മീ​ഷ​ന്‍റെ ഗ്രീ​ന്‍​സോ​ണ്‍ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, May 28, 2020 11:14 PM IST
നെ​ടു​മ​ങ്ങാ​ട് : ഭ​ക്ഷ്യ​സ​മൃ​ദ്ധി​ക്കാ​യി സം​സ്ഥാ​ന യു​വ​ജ​ന​ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രീ​ന്‍​സോ​ണ്‍ പ​ദ്ധ​തി​ക്ക് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ലെ പേ​ങ്ങു​മൂ​ട​ലി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ അ​ന്യ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​ത് കു​റ​യ്ക്കു​ക, ഉ​പ​ഭോ​ക്തൃ സം​സ്ഥാ​നം എ​ന്ന നി​ല​യെ അ​തി​ജീ​വി​ക്കു​ക, ത​രി​ശു​ഭൂ​മി​ക​ളെ​ല്ലാം കൃ​ഷി​യി​ട​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളെ കാ​ര്‍​ഷി​ക​രം​ഗ​ത്തേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ നൂ​ത​ന​മാ​ര്‍​ഗ​ങ്ങ​ളെ​യും സ​ഹാ​യ​പ​ദ്ധ​തി​ക​ളെ​യും സം​ബ​ന്ധി​ച്ച സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​യാ​ക്കി ഗ്രീ​ന്‍​സോ​ണ്‍ വ്യാ​പി​പ്പി​ക്കു​മെ​ന്ന് ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ചി​ന്താ​ജെ​റോം പ​റ​ഞ്ഞു.​ആ​ദ്യ​പ​ടി​യാ​യി ആ​റ് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ചേ​ന, ചേ​മ്പ്, ചീ​ര, വെ​ണ്ട, അ​മ​ര​ക്ക തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. യു​വ​ജ​ന​ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്ത​ജെ​റോം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു, ക​മ്മീ​ഷ​ന്‍​അം​ഗം ദി​പു​രാ​ധാ​കൃ​ഷ്ണ​ന്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ എം.​ര​ണ്‍​ദീ​ഷ്, ആ​ര്‍.​മി​ഥു​ന്‍​ഷാ, ആ​ര്‍. അ​മ​ല്‍, ബ്ലോ​ക്ക്അം​ഗം ലേ​ഖ​റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.