എം ​സാ​ൻ​ഡ് യൂ​ണി​റ്റി​ന് അ​നു​മ​തി : പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്
Thursday, May 28, 2020 11:14 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് -19ന്‍റെ മ​റ​വി​ൽ മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ എം ​സാ​ൻ​ഡ് യൂ​ണി​റ്റി​ന് അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു .
കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്താ​ണ് എം ​സാ​ൻ​ഡ് യൂ​ണി​റ്റി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ഇ​തി​നു സ​മീ​പ​ത്താ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ബ​ഡ്സ് സ്കൂ​ളും വ​ന​ദു​ർ​ഗ ദേ​വി ക്ഷേ​ത്ര​വും സ്ഥി​തി ചെ​യ്യു​ന്ന​ത്.
ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ഗ്രാ​മ​സ​ഭ​യി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഈ ​പ​രാ​തി പ​രി​ശോ​ധി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ലാ​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​ധി​നി​ധി​ക​ളാ​യ ബി​ജു​കൃ​ഷ്ണ​ൻ, കോ​ലി​യ​ക്കോ​ട് മ​ഹേ​ന്ദ്ര​ൻ,പ​ള്ളി​ക്ക​ൽ ന​സി​ർ , ത​ല​യ​ൽ ഗോ​പ​ൻ. ജാ​സ്മി​ൻ ഇ​ല്ലി​യാ​സ്, ശ​ര​ണ്യ. എ. ​എ​സ്. എ​ന്നി​വ​ർ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.
അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യ എം. ​സാ​ൻ​ഡ് യൂ​ണി​റ്റി​ന്‍റെ അ​നു​മ​തി റ​ദാ​ക്കു​ക​യും ജ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കോ​ലി​യ​ക്കോ​ട് മ​ഹേ​ന്ദ്ര​ൻ , പ​ള്ളി​ക്ക​ൽ ന​സി​ർ. പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി നേ​താ​വ് ബി​ജു​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.