ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Wednesday, May 27, 2020 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മു​ടി മു​റി​ക്കു​ന്ന​തി​നു​പോ​യ ഗൃ​ഹ​നാ​ഥ​ൻ ബാ​ർ​ബ​ർ ഷോ​പ്പി​നു മു​ന്നി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഊ​മ​ൺ​പ​ള്ളി​ക്ക​ര പു​ലി​പ്പാ​റ ശ്രീ​ശൈ​ല​ത്തി​ൽ ജ​യ​രാ​ജ​ൻ (58) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ബ​ന്ധു​വി​ന്‍റെ ഓ​ട്ടോ​യി​ൽ കി​ളി​മാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക്ക് സ​മീ​പ​ത്തു​ള്ള ബാ​ർ​ബ​ർ ഷോ​പ്പി​ൽ എ​ത്തി​യ​താ​ണ് ജ​യ​രാ​ജ​ൻ. ബാ​ർ​ബ​ർ ഷോ​പ്പ് തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​യ​രാ​ജ​നെ അ​വി​ടെ​യാ​ക്കി​യ ശേ​ഷം ഓ​ട്ടോ മ​ട​ങ്ങി. മ​റ്റൊ​രു ഷോ​പ്പി​ലേ​ക്ക് പോ​യ ജ​യ​രാ​ജ​ൻ കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ കു​ഴ​ഞ്ഞു വീ​ണ് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ: തു​ള​സി. മ​ക്ക​ൾ: ശ്രു​തി,സു​ജി​ത്ത്. മ​രു​മ​ക​ൻ: അ​ന​ന്ത വി​ഷ്ണു.