ച​ത്ത മാ​ടി​ന്‍റെ ഇ​റ​ച്ചി വി​ൽ​പ്പ​നയ്ക്കായി സൂ​ക്ഷി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, May 27, 2020 11:40 PM IST
ക​ഴ​ക്കൂ​ട്ടം : വി​ൽ​പ്പ​ന​ക്കാ​യി ച​ത്ത മാ​ടി​ന്‍റെ ഇ​റ​ച്ചി ക​ഷ്ണ​ങ്ങ​ളാ​ക്കി സൂ​ക്ഷി​ച്ച​ത് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ക​ഠി​നം​കു​ളം പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു. മാ​ട​ൻ​വി​ള സ്റ്റോ​ഡി​യ​ത്തി​ന് സ​മീ​പം ഇ​റ​ച്ചി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഷാ​ഫി (44) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തി​ന് ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് ച​ത്ത പ​ശു​വി​ന്‍റെ ഇ​റ​ച്ചി വി​ൽ​പ​ന​ക്കാ​യി പെ​രു​മാ​തു​റ​യി​ലെ​ത്തി​ച്ച​ത്.​
വി​വ​രം അ​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​നെ​യും ആ​രോ​ഗ്യ വ​കു​പ്പി​നെ​യും അ​റി​യി​ച്ച​തോ​ടെ ഷാ​ഫി മാ​ട​ൻ​വി​ള കൊ​ട്ടാ​രം​തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പം മാം​സം കാ​യ​ലി​ൽ ഉ​പേ​ക്ഷി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഠി​നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഷാ​ജി​യു​ടെ മ​ക​നെ കൊ​ണ്ട് കാ​യ​ലി​ൽ നി​ന്നും ഇ​റ​ച്ചി ക​ഷ്ണ​ങ്ങ​ൾ എ​ടു​ത്ത് പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ചി​റ​യി​ൻ​കീ​ഴ് ഭാ​ഗ​ത്ത് ഒ​രു മാം​സ​വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​നീ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ ര​തീ​ഷ്കു​മാ​ർ, ഇ. ​പി. സ​വാ​ദ് ഖാ​ൻ, പി. ​ഷാ​ജി, എ​എ​സ്ഐ​മാ​രാ​യ നി​സാം, ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.