ക്വാ​റ​ന്‍റൈ​യി​ൻ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ന​ഗ​ര​സ​ഭ​യു​ടെ ആ​പ് റെ​ഡി
Sunday, April 5, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഹോം ​ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​യി​ൻ ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​നി മു​ത​ൽ മേ​യ​റു​ടെ ഐ​ടി സെ​ൽ അ​റി​യും.
ന​ഗ​ര​സ​ഭ വി​ക​സി​പ്പി​ച്ചെ​ടു​ത്ത "മൊ​ബൈ​ൽ കം' ​എ​ന്ന പേ​രി​ലു​ള്ള മൊ​ബൈ​ൽ ആ​പ് വ​ഴി​യാ​ണ് ന​ഗ​ര​ത്തി​ൽ ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ക്വാ​റ​ന്‍റൈ​യി​നി​ലു​ള്ള വ്യ​ക്തി ന​ഗ​ര​സ​ഭ വി​ക​സി​പ്പി​ച്ചെ​ടു​ത്ത കം ​മൊ​ബൈ​ൽ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​വു​ന്ന​ത്. ക്വാ​റ​ന്‍റൈ​യി​ൻ ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ൽ ചു​മ​ത​ല വോ​ള​ന്‍റി​യ​ർ​ക്ക് അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന രൂ​പ​ത്തി​ലാ​ണ് സം​വി​ധാ​നം. ദി​വ​സ​വും ചു​മ​ത​ല​യു​ള്ള വോ​ള​ന്‍റി​യ​ർ ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി വി​വ​ര​ങ്ങ​ൾ ആ​പ്പി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്യും. ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ കു​ടും​ബാ​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ഐ​ടി സെ​ൽ ശേ​ഖ​രി​ക്കും. ​ക്വാ​റ​ന്‍റൈ​യി​നി​ലു​ള്ള വ്യ​ക്തി മൊ​ബൈ​ൽ ഓ​ഫ് ചെ​യ്താ​ലും ഐ​ടി സെ​ല്ലി​ന് അ​റി​യി​പ്പ് ല​ഭി​ക്കും.
ക​മ്യൂ​ണി​റ്റി സ്പ്രെ​ഡ് ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ റൂ​ട്ട് മാ​പ്പി​ങ് എ​ളു​പ്പ​മാ​ക്കാ​നും ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും.
www.covid19tvm.com എ​ന്ന വെ​ബ് പേ​ജി​ലെ ക്വാ​റ​ന്‍റൈ​യി​ൻ ഡാ​ഷ് ബോ​ർ​ഡ് വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും.
ഫു​ഡ് ഡാ​ഷ് ബോ​ർ​ഡ് വ​ഴി ന​ഗ​ര​സ​ഭ​യു​ടെ 25 ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ ക​ണ​ക്കും ല​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രി​ഗ്രി​സ് സൊ​ല്യൂ​ഷ​ൻ​സ് ഇ​ന്ത്യ​യാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്.​തി​രു​വ​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​വി​ൻ​സോ​ഫ്റ്റ് എ​ന്ന ക​മ്പ​നി​യാ​ണ് മേ​യ​റു​ടെ ഐടി സെ​ല്ലി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.