ലോ​ക്ക് ഡൗ​ണ്‍: ആ​ർ​സി​സി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Tuesday, March 31, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ​യോ​ട​നു​ബ​ന്ധി​ച്ച് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​ർ​സി​സി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. ചി​കി​ത്സ ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ ആ​ർ​സി​സി​യി​ൽ ചി​കി​ത്സ ന​ൽ​കു​ന്ന​ത്. ഇ​വ​രി​ൽ ന​ല്ലൊ​രു പ​ങ്ക് വി​ദൂ​ര​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.
ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന ഇ​വ​ർ​ക്കു താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​ണി​പ്പോ​ൾ. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ​മാ​യും നാ​മ​മാ​ത്ര വാ​ട​ക​യ്ക്കും താ​മ​സ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ൾ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് അ​ട​ച്ചു. പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ആ​ർ​സി​സി​യി​ലേ​ക്കു പോ​കേ​ണ്ട രോ​ഗി​ക​ൾ​ക്കു മ​തി​യാ​യ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​വ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ​ക്കു ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങാ​ൻ സാ​ധി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ സ്ഥാ​പ​ന ന​ട​ത്തി​പ്പു ബു​ദ്ധി​മു​ട്ടാ​യി മാ​റു​ക​യാ​ണെ​ന്നു പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. രോ​ഗി​ക​ൾ​ക്കു യാ​ത്രാ​സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഇ​വ​രെ താ​മ​സി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.