അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ബ​ജ​റ്റ്
Monday, March 30, 2020 11:06 PM IST
നെ​ടു​മ​ങ്ങാ​ട്: മു​ൻ നീ​ക്കി​യി​രി​പ്പു ഉ​ൾ​പ്പെ​ടെ 775805394 രൂ​പ വ​ര​വും 710633000 രൂ​പ ചെ​ല​വും 65172394 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖാ വി​ക്ര​മ​ൻ അ​വ​ത​രി​പ്പി​ച്ചു .ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .
ന​ഗ​ര പ്ര​ദേ​ശ​ത്തെ ഇ​ട​വ​ഴി​ക​ളും റോ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നും ചെ​റു​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 8 .249 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ 39 വാ​ർ​ഡു​ക​ളി​ലു​മാ​യി 106 പ്ര​വ​ർ​ത്തി​ക​ൾ നി​ർ​വ​ഹി​ക്കും .നെ​ടു​മ​ങ്ങാ​ട് പ​ന​ങ്ങോ​ട്ടേ​ല​യി​ൽ നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന സ്വി​മ്മിം​ഗ് പൂ​ൾ അ​ന്ത​ർ ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ 2 .86 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. മാ​ർ​ക്ക​റ്റി​ൽ നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന സ്ലാ​ട്ട​ർ ഹൗ​സ് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മോ​സ്റ്റ് മോ​ഡേ​ൺ സ്ലോ​ട്ട​ർ ഹൗ​സ് ആ​ക്കി മാ​റ്റാ​ൻ
1 .15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
ശാ​ന്തി​തീ​രം ക്രി​മി​റ്റോ​റി​യ​ത്തി​ൽ ഒ​രു സ​മ​യം ര​ണ്ടു പേ​രെ ദ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ക​ര്യം ഒ​രു​ക്കാ​ൻ 41 .38 ല​ക്ഷം രൂ​പ​യും തെ​രു​വ് വി​ള​ക്കു​ക​ൾ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി 28ല​ക്ഷം രൂ​പ ,പു​ത്ത​ൻ ചി​റ നീ​ന്ത​ൽ കു​ള​ത്തി​നു 15ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചു. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു അ​വ​ശേ​ഷി​ക്കു​ന്ന ഭ​വ​ന ര​ഹി​ത​ർ​ക്കു വീ​ട് ന​ൽ​കു​ന്ന​തി​നാ​യി മൂ​ന്ന് കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.​
കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ,പ​ഴ​കു​റ്റി ,മ​ന്നൂ​ർ​ക്കോ​ണം ,പൂ​വ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു 10 ല​ക്ഷം രൂ​പ​യും പൊ​തു ടോ​യ്‌​ലെ​റ്റു​ക​ൾ ടേ​ക്ക് എ ​ബ്രേ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ന് 41 ല​ക്ഷം രൂ​പ​യും 100 വ​നി​ത​ക​ൾ​ക്ക് പെ​ണ്ണാ​ടു​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി ആ​റു ല​ക്ഷം രൂ​പ​യും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ,ച​ന്ത​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ട്ട​ർ എ​ടി​എം സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​ന്പ​തു ല​ക്ഷം രൂ​പ യും ​നീ​ക്കി​വ​ച്ചു.
ന​ഗ​ര​സ​ഭാ ബ​ജ​റ്റ് ആ​വ​ർ​ത്ത​ന വി​ര​സ​വും നി​രാ​ശാ​ജ​ന​ക​വു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​അ​ർ​ജുന​ൻ പ​റ​ഞ്ഞു .ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളി​ലെ ബ​ജ​റ്റുക​ളി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​ക്കാനുണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി .