അ​ക്ര​മം ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്കു​ള്ള പ്ര​തി​കാ​രം: കാ​നം രാ​ജേ​ന്ദ്ര​ൻ
Saturday, February 29, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​കാ​ര​മാ​ണ് ഡ​ൽ​ഹി​യി​ലെ സം​ഘ​പ​രി​വാ​ർ അ​ക്ര​മ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്തു ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണു ഡ​ൽ​ഹി​യി​ലെ അ​ക്ര​മ​ങ്ങ​ൾ.
പൗ​ര​ത്വനി​യ​മ ത്തി​നെ​തി​രെ രാ​ജ്യ​ത്ത് ഉ​യ​ർ​ന്നു വ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ അ​ടി​ച്ച​മ​ർ​ത്താ​നാ​കി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഭൂ​രി​പ​ക്ഷ ശ​ക്തി​യി​ൽ പാ​സാ​ക്കി​യ​നി​യ​മ ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്ന​തു​വ​രെ ജ​ന​ങ്ങ​ൾ മി​ണ്ടാ​തി​രി​ക്കു​മെ​ന്നു ക​രു​തി​യ ഭ​ര​ണ​കൂ​ട​ത്തി​നു​ല​ഭി​ച്ച തി​രി​ച്ച​ടി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​യ​ർ​ന്നു വ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡ​ൽ​ഹി​യി​ൽ​ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധിച്ച് ​സി​പി​ഐ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ.
സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ.​അ​നി​ൽ, സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ, മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി ച്ചു.