ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മ​രം വീ​ണ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
Friday, February 28, 2020 12:16 AM IST
വി​ഴി​ഞ്ഞം: സ്കൂ​ൾ മു​റ്റ​ത്ത് നി​ന്ന കൂ​റ്റ​ൻ പൂ​വ​ര​ശ് മ​രം ( ഉ​റ​ക്കം തൂ​ങ്ങി​മ​രം) ക​ട​പു​ഴ​കി ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ൽ വീ​ണ് ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രം വീ​ണ് ര​ണ്ട് ഓ​ട്ടോ​യും ഒ​രു ബൈ​ക്കും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​രം വെ​ട്ടി മാ​റ്റു​ന്ന​തി​നി​ട​യി​ൽ ത​ല​യി​ടി​ച്ച് വീ​ണ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞി​രം​കു​ളം ജം​ഗ​ഷ​ന് സ​മീ​പം ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ മു​റ്റ​ത്തെ വ​ൻ​മ​ര​മാ​ണ് പ​ഠ​നം ന​ട​ന്നു കൊ​ണ്ടി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ നി​ലം​പ​തി​ച്ച​ത്.​സ്കൂ​ൾ മ​തി​ലും ഇ​ല​ക്ട്രി​ക് ലൈ​നും ത​ക​ർ​ത്ത ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ മേ​ൽ വീ​ണ​ത് . പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ഓ​ട്ടോ​യ്ക്ക​ക​ത്ത് അ​ക​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ചാ​ണി സ്വ​ദേ​ശി ത​ങ്ക​മ​ണി ,പു​ല്ലു​വി​ള​സ്വ​ദേ​ശി റോ​ജി എ​ന്നി​വ​രു​ടെ ഓ​ട്ടോ​യും, കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി ജോ​ൺ​സ​ന്‍റെ ആ​ക്ടി​വാ​യു​മാ​ണ് ത​ക​ർ​ന്ന​ത്. ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഒ​രു വ​യോ​ധി​ക​യെ കാ​ഞ്ഞി​രം​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ ത​ങ്ക​മ​ണി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും റോ​ജി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​കൂ​റ്റ​ൻ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണാ​ണ് പൂ​വാ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൃ​ഷ്ണ​കു​മാ​റിന് പരിക്കേറ്റത്.

നൂ​റ് ക​ണ​ക്കി​ന് പി​ഞ്ചു കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​എ​ൽ​പി​സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് നി​ന്ന മ​ര​മാ​ണ് ഇ​ന്ന​ലെ നി​ലം​പൊ​ത്തി​യ​ത്. വീ​ഴു​ന്ന​തി​ന് തൊ​ട്ടു മു​ൻ​പ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടം ക​ട​ന്നു പോ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് മരം മു​റി​ച്ച് മാ​റ്റി​യ​ത്.​കാ​ഞ്ഞി​രം​കു​ളം പ​ഴ​യ​ക​ട റോ​ഡി​ലെ ഗ​താ​ഗ​ത​വും മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു.