കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ൽ പ​രി​സ്ഥി​തി ശാ​സ്ത്ര വ​കു​പ്പി​ന്‍റെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെയ്തു
Thursday, February 27, 2020 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി ശാ​സ്ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ പു​തി​യ മ​ന്ദി​രം കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
1.75 കോ​ടി ചെ​ല​വി​ൽ 9000 സ്ക്വ​യ​ർ​ഫീ​റ്റ് ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് പ​ണി ക​ഴി​പ്പി​ച്ച​ത്. സെ​മി​നാ​ർ ഹാ​ൾ, ലൈ​ബ്ര​റി, ല​ബോ​റ​ട്ട​റി​ക​ൾ ഇ​തി​ൽ സ​ജ്ജ​മാ​ക്കു​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. സാ​ബു ജോ​സ​ഫ് പ​റ​ഞ്ഞു.
പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പി.​പി. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​സ്. ന​സീ​ബ്, ഡോ. ​എം. വി​ജ​യ​ൻ​പി​ള്ള, ഡോ. ​അ​രു​ണ്‍​കു​മാ​ർ, ഡോ. ​ഡി.​എ​സ്. ജ​യ, എ​ൻ​ജി​നി​യ​ർ കെ. ​ശോ​ഭ, പ്ര​ഫ. സാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.