തി​രു​വ​ന​ന്ത​പു​രം ആ​ദ്യ നൈ​റ്റ് ലൈ​ഫ് ന​ഗ​ര​മാ​കുന്നു
Wednesday, February 19, 2020 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ദ്യ നൈ​റ്റ് ലൈ​ഫ് ന​ഗ​ര​മാ​യി തി​രു​വ​ന​ന്ത​പു​രം മാ​റും. സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ളി​ൽ രാ​ത്രി ജീ​വി​തം കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ആ​ദ്യ​ഘ​ട്ട​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ളെ​ല്ലാം 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​ക്കാ​നാ​ണു തീ​രു​മാ​നം. ഇ​തോ​ടെ ന​ഗ​ര​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​കു​ന്ന സു​ര​ക്ഷി​ത നി​ര​ത്തു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ന​ഗ​ര​സ​ഭ നി​ശ്ച​യി​ക്കു​ന്ന പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തെ മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ഈ ​പ​ദ്ധ​തി അ​ടു​ത്ത ഏ​പ്രി​ലി​ൽ ത​ന്നെ തു​ട​ങ്ങു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കും.പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ഇ​തു ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ടൂ​റി​സം, പോ​ലീ​സ്, ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ്, തൊ​ഴി​ൽ വ​കു​പ്പ്, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ യോ​ജി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം അ​ത്യാ​വ​ശ്യ​മാ​ണ്.
ഇ​തി​നാ​യി ഈ ​വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന സ്ഥി​രം സ​മി​തി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്കും. തു​ട​ക്ക​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.