വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​യ എ​ട്ടു വ​യ​സു​കാ​ര​ന് വി ​കെ​യ​ര്‍ പ​ദ്ധ​തി​വ​ഴി സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍
Sunday, February 16, 2020 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​യ എ​ട്ടു വ​യ​സു​കാ​ര​ന് സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ന്‍റെ വി ​കെ​യ​ര്‍ പ​ദ്ധ​തി വ​ഴി സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. വി​ഴി​ഞ്ഞം മു​ക്കോ​ല മ​ണ​ലി റോ​ഡി​ല്‍ വെ​ള്ള കൊ​ള്ളി കാ​വു​വി​ള വീ​ട്ടി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വി​ജു ജോ​ണ്‍​സ്-​ശു​ഭ പെ​രേ​ര ദ​മ്പ​തി​മാ​രു​ടെ ര​ണ്ടാ​മ​ത്ത മ​ക​ന്‍ ഫെ​ല്‍​സി​ന്‍റെ ചി​കി​ത്സ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.

ഫെ​ല്‍​സി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ വി​വ​രി​ക്കു​ന്ന വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട​ത്. ഒ​രു വ​ര്‍​ഷ​മാ​യി രോ​ഗ​ക്കി​ട​ക്ക​യി​ലു​ള്ള കു​ട്ടി​ക്ക് പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സ് ആ​ണി​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. വൃ​ക്ക മാ​റ്റി​വ​യ്ക്കാ​തെ മാ​ര്‍​ഗ​മി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

മ​ക​ന്‍റെ ചി​കി​ത്സ​യു​ള്‍​പ്പെ​ടെ നി​ത്യ ചെ​ല​വു​ക​ള്‍​ക്കു പോ​ലും പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ക്കു​ന്നു. മാ​താ​വ് വൃ​ക്ക​ദാ​ന​ത്തി​നു ത​യാ​റാ​ണെ​ങ്കി​ലും ഭാ​രി​ച്ച ചി​കി​ത്സാ ചെ​ല​വ് വ​രു​മെ​ന്നും പ​റ​യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത്.