ഡോ​ക്ട​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും മ​ർ​ദ​നം: റി​ട്ട.​എ​സ്ഐ അ​റ​സ്റ്റി​ൽ
Friday, February 14, 2020 12:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന പാ​ത​യി​ൽ ക​രേ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം ന​ട​ത്തി ഡ്യൂ​ട്ടി ഡോ​ക്ട​റെ​യും, ജീ​വ​ന​ക്കാ​രെ​യും മ​ർ​ദി​ച്ച കേ​സി​ൽ റി​ട്ട. എ​സ്ഐ​യെ കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
പു​ളി​മാ​ത്ത് കാ​രേ​റ്റ് തൃ​ക്കാ​ർ​ത്തി​ക​യി​ൽ എ​ആ​ർ ക്യാ​മ്പി​ലെ റി​ട്ട.​എ​സ്ഐ വേ​ണു​ഗോ​പാ​ലി​നെ​യാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ഇ​യാ​ളു​ടെ മ​രു​മ​ക​ൻ അ​ട​ക്കം മൂ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം യു​വ​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക്റ​ഫ​ർ ചെ​യ്തു. എ​ന്നാ​ൽ ഇ​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള​ട​ക്കം റൂ​റ​ൽ എ​സ്പി​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.