മ​ക​നെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച് മ​ട​ങ്ങി​യ അ​മ്മ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Friday, January 24, 2020 12:28 AM IST
നേ​മം: മ​ക​നെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച​ശേ​ഷം സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ അ​മ്മ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പാ​പ്പ​നം​കോ​ട് മാ​കു​ളം ക​ലാ​ഭ​വ​നി​ൽ വി​നോ​ദി​ന്‍റെ ഭാ​ര്യ സു​നി​ത (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കി​ള്ളി​പ്പാ​ല​ത്ത് വ​ച്ചാ​യിരുന്നു അ​പ​ക​ടം. തൈ​യ്ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ പോ​യ ശേ​ഷം മ​ട​ങ്ങു​ന്പോ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കു​ടി​വെ​ള്ള ടാ​ങ്ക​ർ ലോ​റി ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യാ​ണ് മ​രി​ച്ച സു​നി​ത. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സു​നി​ത​യെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. ഹ​രി​പ്ര​സാ​ദാ​ണ് സു​നി​ത​യു​ടെ മൂ​ത്ത​മ​ക​ൻ. ഫോ​ർ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തു.