സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്
Friday, January 24, 2020 12:26 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. പോ​ത്ത​ൻ​കോ​ട് ക​രൂ​ർ സ്വ​ദേ​ശി ദി​വ്യ (28), മ​ക​ൾ അ​നാ​മി​ക (ആ​റ്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ബൈ​പാ​സ് റോ​ഡി​ൽ കോ​ലി​യ​ക്കോ​ട് ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ളി​ൽ നി​ന്നും മ​ക​ളെ കൂ​ട്ടി വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ർ ടേ​ക്ക് ചെ​യ്ത് വ​ന്ന കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.