ബാ​റ്റാ ഷോ​റൂ​മി​ൽ തീ​പി​ടി​ച്ചു: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Thursday, January 23, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ലെ ബാ​റ്റാ ഷോ​റൂ​മി​ൽ തീ​പി​ടി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ച്ചു. ചെ​ങ്ക​ൽ​ചൂ​ള ഫ​യ​ർ​ഫോ​ഴ്സി​ൽ നി​ന്നും മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ചാ​ക്ക​യി​ൽ നി​ന്നു​മു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ചേ​ർ​ന്നാ​ണ് തീ ​അ​ണ​യ്ച്ച​ത്.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. സ​മീ​പ​ത്തെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.